അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങള്‍ പുറത്തിറങ്ങി
text_fieldsഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയിൽ ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അഡ്വ. സ ി.കെ. മേനോനെക്കുറിച്ച് ‘സി.കെ. മേനോന്‍; മനുഷ്യ സ്നേഹത്തിെൻറ മറുവാക്ക്’, ഇംഗ്ലീഷ് അറബിക് സചിത്ര നിഘണ്ടു, സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍, യാത്രാ വിവരണങ്ങളായ 'വടക്കാങ്ങരയില്‍ നിന്നും വാഷിങ്ടണിലേക്ക്', 'തടാകങ്ങളുടെ താഴ്‌വരയിലൂടെ' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സഫാരി ഗ്രൂപ്പ് എം.ഡി സൈനുല്‍ ആബിദീന്‍, എഴുത്തുകാരൻ മൻസൂർ പള്ളൂർ, മാധ്യമ പ്രവർത്തകരായ എം.സി.എ. നാസര്‍, പി.പി. ശശീന്ദ്രന്‍, കെ.എം. അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, സാദിഖ് കാവില്‍ എന്നിവർ പ്രകാശനം നിർവഹിച്ചു. ലിപി അക്ബര്‍ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, കവി വീരാന്‍കുട്ടി, കെ.കെ. മൊയ്തീന്‍ കോയ, ഇസ്മയീല്‍ മേലടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
