റാസൽഖൈമയിൽ ജോയ് ആലുക്കാസിന് പുതിയ ഷോറൂം
text_fieldsറാസൽഖൈമ: അൽ മുൻതസിർ റോഡിൽ യുനൈറ്റഡ് അറബ് ബാങ്കിന് എതിർവശത്തായി ജോയ് ആലുക്കാസ് പുതിയ േഷാറും പ്രവർത്തനമാരംഭിച്ചു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർമാരായ മേരി ആൻറണി, ആൻറണി ജോസ് എന്നിവരാണ് ഉദ്ഘാടനം ചെയ്തത്. റാസൽഖൈമയിലെ താമസക്കാർക്ക് കൂടുതൽ മികച്ച ജ്വല്ലറി ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ കഴിഞ്ഞത് ആഹ്ലാദകരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. കരവിരുതിൽ തീർക്കുന്ന ടെമ്പിൾ ജ്വല്ലറി മുതൽ ലോകത്തെ ഏറ്റവും മികച്ച ഡിസൈനർമാർ ഒരുക്കിയ പരമ്പരാഗതവും സമകാലികവുമായ ആഭരണങ്ങളാണ് ഇവിടെ ലഭ്യമാക്കുക. വേദ, പ്രൈഡ് ഡയമണ്ട്സ്, എലഗൻസ, മസാകി പേൾസ്, െസനീന, അപൂർവ, ലിൽ ജോയ് തുടങ്ങിയ ബ്രാൻറഡ് ആഭരണ ശ്രേണിയും ടീനേജ് പ്രായക്കാർക്കുള്ള പ്രത്യേക ശേഖരവും ഡയമണ്ട് ജ്വല്ലറിയും റാസൽഖൈമ ഷോറൂമിൽ അണിനിരത്തിയിട്ടുണ്ട്.