ദി ബി സ്കൂൾ ഇന്റർനാഷനൽ ദുബൈയിലും
text_fieldsദി ബി സ്കൂൾ ഇന്റർനാഷനലിൽനിന്ന് എക്സിക്യൂട്ടിവ് എം.ബി.എ പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബിരുദദാനച്ചടങ്ങ്
ദുബൈ: മലബാറിൽ ബിസിനസ് മാനേജ്മെന്റ് പഠനമേഖലയിൽ മുദ്രപതിപ്പിച്ച ദി ബി സ്കൂൾ ഇന്റർനാഷനലിന്റെ ദുബൈ കേന്ദ്രം ദേരാ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ യു.എ.ഇ മുൻ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദിയും യു.എ.ഇ ദേശീയ ഫെഡറൽ കൗൺസിൽ അംഗം ഐഷ റാഷിദ് ലെയ്തമും ചേർന്ന് നിർവഹിച്ചു. ഡോ. അബ്ദുല്ല സാലിം ബിൻ ഹമൂദ അൽകെദ്ബി, ഹോട്ട് പാക്ക് ഗ്ലോബൽ എം.ഡി മുഹമ്മദ് ജബ്ബാർ, ഫൈസൽ മലബാർ, ബി സ്കൂൾ ഡയറക്ടർമാരായ പി. ഷിഹാബുദ്ദീൻ, ഫൈസൽ പി. സയ്ദ്, എം. ജാബിർ, ബി സ്കൂൾ യു.എ.ഇ ഡയറക്ടർമാരായ ശംസുദ്ദീൻ നെല്ലറ, ജാഫർ മാനു, ബി സ്കൂൾ ഫാക്കൽട്ടി ഫായിസ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-19ലെ എക്സിക്യൂട്ടിവ് എം.ബി.എ പൂർത്തിയാക്കിയ ബിസിനസുകാരായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങും നടന്നു.