അക്ഷരക്കൂട്ടം പുസ്തക ചർച്ചയും സംവാദവും
text_fieldsഅക്ഷരക്കൂട്ടം സംഘടിപ്പിച്ച പുസ്തകചർച്ചയും സംവാദവും
ദുബൈ: സമൂഹം അതിവേഗം ജീർണിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എഴുത്തുകാരുടെയും കലാകാരന്മാരുടെയും സൗഹൃദവും തുറന്ന സംവാദങ്ങളും അനിവാര്യമാണെന്ന് കഥാകൃത്ത് അർഷാദ് ബത്തേരി. അക്ഷരക്കൂട്ടം സംഘടിപ്പിച്ച പുസ്തകചർച്ചയും സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാജി ഹനീഫ് സ്വാഗതം പറഞ്ഞു. എം.സി. നവാസ് അധ്യക്ഷതവഹിച്ചു. കമറുദ്ദീൻ ആമയത്തിന്റെ കവിതകൾ എന്ന പുസ്തകം റസീന കെ.പിയും റഫീഖ് ബദരിയായുടെ ആലംനൂർ എന്ന നോവൽ കെ. ഗോപിനാഥനും അവതരിപ്പിച്ചു. കമറുദ്ദീൻ ആമയം, ഹാരീസ് യൂനുസ്, റസീന ഹൈദർ, പ്രവീൺ പാലക്കീൽ, ലേഖാ ജസ്റ്റിൻ, നിസാർ ഇബ്രാഹിം, സഹർ അഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡിജിറ്റൽ കാലത്തെ സാഹിത്യവും വിമർശനവും എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വെള്ളിയോടൻ വിഷയം അവതരിപ്പിച്ചു. അബുലൈസ് മോഡറേറ്ററായിരുന്നു.
അജിത്ത് വള്ളോലി, വിനോദ് കൂവേരി, ദൃശ്യ ഷൈൻ, അസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലോക കവിതദിനത്തിനും വായനദിനത്തിനും നടത്തിയ രചനാമത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണവും നടന്നു. റീന സലിം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

