Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനോഹര ഇഫ്താർ...

മനോഹര ഇഫ്താർ വിരുന്നൊരുക്കി അൽനൂർ

text_fields
bookmark_border
Al-Noor-Island-Iftar
cancel
Listen to this Article

ആ​കാ​ശ​ത്ത് വെ​ള്ളി​വെ​ളി​ച്ചം വി​ത​റു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളെ​യും ക​ണ്ട് റ​മ​ദാ​ൻ രാ​വു​ക​ളി​ൽ ശാ​ന്ത​സു​ന്ദ​ര​മാ​യി ഇ​ഫ്താ​ർ രു​ചി​ക​ളാ​സ്വ​ദി​ക്കാ​നും ഷാ​ർ​ജ ന​ഗ​ര​ക്കാ​ഴ്ച്ച​ക​ളാ​സ്വ​ദി​ച്ച് ത​ടാ​ക​ക്ക​ര​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം റ​മ​ദാ​ൻ രാ​ത്രി​ക​ൾ മ​നോ​ഹ​ര​മാ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഷാ​ർ​ജ​യി​ലെ അ​ൽ​നൂ​ർ ഐ​ല​ൻ​ഡി​ലെ ഇ​ഫ്താ​ർ ബൈ ​ദ ബേ​യി​ലു​ള്ള​ത്. റ​മ​ദാ​ൻ രാ​ത്രി​ക​ൾ​ക്കാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ അ​ൽ​നൂ​ർ ഐ​ല​ൻ​ഡി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഖാ​ലി​ദ് ത​ടാ​ക​ത്തി​ന്‍റെ​യും ഷാ​ർ​ജ ന​ഗ​ര​ത്തി​ന്‍റെ​യും മ​നോ​ഹ​ര​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചി​രി​ക്കാ​ൻ പാ​ക​ത്തി​ന് ദ്വീ​പി​ന്‍റെ മ​ണ​ൽ​പ്പ​ര​പ്പി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ​താ​ണ് ഇ​ഫ്താ​ർ ബൈ ​ദ ബേ​യി​ലെ ഇ​രി​പ്പി​ട​ങ്ങ​ൾ. പ്ര​കൃ​തി​യു​ടെ​യും പു​ണ്യ​മാ​സ​ത്തി​ന്‍റെ​യും ആ​ശ​യ​മു​ൾ​ക്കൊ​ണ്ട് ത​യാ​റാ​ക്കി​യ വെ​ളി​ച്ച സം​വി​ധാ​നം കൂ​ടി​യാ​വു​മ്പോ​ൾ വേ​റി​ട്ട ഇ​ഫ്താ​ർ അ​നു​ഭൂ​തി​യാ​ണ് അ​തി​ഥി​ക​ൾ​ക്കാ​യൊ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​കേ​ന്ദ്രം കൂ​ടി​യാ​ണ് അ​ൽ​നൂ​ർ ദ്വീ​പ്.

നോ​മ്പു​തു​റ​ക്കാ​യെ​ത്തു​ന്ന​വ​ർ​ക്ക് അ​ൽ നൂ​ർ ദ്വീ​പി​ന്‍റെ കാ​ഴ്ച​ക​ളെ​ല്ലാം ചു​റ്റി​ക്കാ​ണാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശ​ല​ഭ​ക്കാ​ഴ്ച്ച​ക​ളാ​ൽ ക​ൺ​കു​ളി​ർ​മ്മ​യേ​കു​ന്ന ബ​ട്ട​ർ​ഫ്ലൈ ഹൗ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ഗൈ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ടെ​ല​സ്കോ​പ്പി​ലൂ​ടെ വാ​ന​നി​രീ​ക്ഷ​ണ​വും ന​ട​ത്താം.

മു​തി​ർ​ന്ന​വ​ർ​ക്ക് 180 ദി​ർ​ഹ​മും കു​ട്ടി​ക​ൾ​ക്ക് 95 ദി​ർ​ഹ​മു​മാ​ണ്​ അ​ൽ​നൂ​ർ ഐ​ല​ൻ​ഡി​ൽ ഇ​ഫ്താ​റാ​സ്വ​ദി​ക്കാ​നു​ള്ള നി​ര​ക്കു​ക​ൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 065 067000 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ഷാ​ർ​ജ നി​ക്ഷേ​പ​വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ നൂ​ർ ദ്വീ​പ് രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി 11 വ​രെ​യും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ രാ​ത്രി 12 വ​രെ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. വൈ​കി​ട്ട് ആ​റ്​ വ​രെ​യാ​ണ് ബ​ട്ട​ർ​ഫ്ലൈ ഹൗ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ.​ഇ​യി​ലു​ണ്ടാ​യ വി​ല​ക്കു​ക​ൾ അ​ഴി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ളി​ത​മാ​ശ​ക​ൾ പ​റ​ഞ്ഞ് ഇ​ഫ്താ​ർ രു​ചി​ക​ളാ​സ്വ​ദി​ക്കാ​ൻ ഒ​ര​വ​സ​രം കൂ​ടി​യാ​ണി​ത്. അ​തി​ഥി​ക​ളു​ടെ മ​ന​സ് നി​റ​യ്ക്കാ​ൻ പാ​ക​ത്തി​ന് ശ​ല​ഭ​വീ​ടും ആ​കാ​ശ​ക്കാ​ഴ്ച്ച​ക​ളും ചേ​ർ​ന്ന് മ​ന​സ്സ് കൂ​ളാ​ക്കാ​നൊ​രി​ടം കൂ​ടി​യാ​ണ് അ​ൽ​നൂ​ർ ഐ​ല​ൻ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alnooriftarEmarat beats
News Summary - Alnoor hosted a beautiful Iftar dinner
Next Story