Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുത്തന്‍...

പുത്തന്‍ അതിശയങ്ങളുമായി അല്‍ മൊന്‍താസ പാര്‍ക്ക് ഒരുങ്ങുന്നു

text_fields
bookmark_border
പുത്തന്‍ അതിശയങ്ങളുമായി അല്‍ മൊന്‍താസ പാര്‍ക്ക് ഒരുങ്ങുന്നു
cancel
camera_alt??????? ??.?. ? ????? ?? ??????? , ??.? .? ???????? ?????? ?? ????, ?? ??????? ?????? ??????? ???????? ?? ???? ?????????? ??????? ???????? ?????? ????????? ??????? ??????? ???? ????????????????????? ?????????????? ?????? ????????????

ഷാർജ:  വിപുലമായ സൗകര്യങ്ങളും ഒട്ടനവധി കൗതുകങ്ങളുമുൾക്കൊള്ളിച്ച്​ മനോഹരമാക്കിയ അൽ മൊൻതാസ അമ്യൂസ്​മ​​​െൻറ്​ വാട്ടർ പാർക്ക്​ സന്ദർശകരെ സ്വീകരിക്കാൻ തയ്യാറാവുന്നു. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളിലുൾക്കൊള്ളിച്ച്​ 60 ലേറെ പുതുമയുള്ള റൈഡുകളും കളിസ്​ഥലങ്ങളുമാണ്​ ഇവിടെ ഒരുക്കിയിരിക്കുന്നത്​. പത്തു കോടി ദിർഹത്തിലേറെ ചെലവിട്ട്​  നവീകരിച്ചതോടെ ദിവസേന ഏഴായിരം അതിഥികളെ വാട്ടർ പാർക്കിലും പതിനായിരം സന്ദർശകരെ അമ്യൂസ്​മ​​​െൻറ്​ പാർക്കിലും സ്വീകരിക്കാനാകുമെന്ന്​ ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്​) സി.ഇ.ഒ അഹ്​മദ്​ ഉബൈദ്​ അൽ ഖസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2014 ൽ ആരംഭിച്ചതു മുതൽ സഞ്ചാരികൾക്ക്​ പ്രിയങ്കരമായ പാർക്ക്​  അതിനൂതനവും അന്താരാഷ്​ട്ര നിലവാരമുള്ളതുമായ ഉല്ലാസ അനുഭവങ്ങളോടെ ഫെബ്രുവരിയിൽ തുറന്നു കൊടുക്കും. അമ്യൂസ്​മ​​​െൻറ്​ പാർക്ക്​ 2018​​​​െൻറ രണ്ടാം പാദത്തിലാണ്​ തുറക്കുകയെന്നും അദ്ദേഹം വ്യക്​തമാക്കി. 

നവീകരിച്ച പാർക്കിൽ പേൾസ്​ കിങ്​ഡം,​െഎലൻറ്​ ഒഫ്​ ലജൻറ്​സ്​ എന്നിങ്ങനെ രണ്ടു സുപ്രധാന ആകർഷണീയതകളുണ്ടാവുമെന്ന്​ അൽ മൊൻതാസ മാനേജർ ഖാലിദ്​ ഇബ്രാഹിം അൽ ഖസീർ പറഞ്ഞു. അമൂല്യ രത്​നങ്ങളുടെ രാജകുമാരിയുടെയും സാമ്രാജ്യത്തി​​​​െൻറയും കഥയിലൂടെയാണ്​  പേൾസ്​ കിങ്​ഡം തയ്യാറാക്കിയിരിക്കുന്നത്​. 35 പുത്തൻ റൈഡുകൾ, 200 പേർക്ക്​ ഒരേ സമയം ആസ്വദിക്കാവുന്ന വേവ്​ പൂൾ, ​സ്​ളൈഡ്​ ടവർ എന്നിവ ഇതിലുണ്ടാവും. ഒപ്പം കുട്ടികൾക്കായി പ്രത്യേക കളിയിടവും. ഏറ്റവും മികച്ച, പഴുതടച്ച സ​ുരക്ഷാ സംവിധാനങ്ങളും ജീവനക്കാരും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മെഡിക്കൽ ടീമും സന്ദർശകരുടെ പരിരക്ഷക്കായുണ്ടാവും.  

പ്രാചീന ഗ്രീസിലേയും ചൈനയിലേയും ഇതിഹാസങ്ങളുൾപ്പെടെ ഒമ്പത്​ ലോക സംസ്​കൃതികൾ ഉൾക്കൊള്ളിച്ചതാണ്​ ​െഎലൻറ്​ ഒഫ്​ ലജൻറ്​സ്​ എന്ന അമ്യൂസ്​മ​​​െൻറ്​ പാർക്ക്​. യൂറോപ്പിലേയും വടക്കൻ അമേരിക്കയിലേയും മുൻനിര നിർമാതാക്കൾ തയ്യാറാക്കിയ 26 പുത്തൻ റൈഡുകളാണ്​ ഇവിടെയുണ്ടാവുക. ഒമ്പതു രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടി യാത്ര കുട്ടികളെയും മുതിർന്നവരെയും ഒര​ു പോലെ ആകർഷിക്കും.

ആയിരക്കണക്കിന്​ സന്ദർശകർക്ക്​ ഒരേ സമയം ഉപയോഗപ്പെടുത്താവുന്ന ഭക്ഷണശാലകളും പാർക്കിലുണ്ടാവും.  എല്ലാ ആഴ്​ചയിലും തുറന്ന സ്​റ്റേജിൽ വിനോദങ്ങൾക്കും   വർഷം തോറും രണ്ട്​ സുപ്രധാന പരിപാടികൾക്കും മൊൻതാസ വേദിയാവും.ഷാർജയുടെ വിനോദ സഞ്ചാര ആകർഷണീയതക്ക്​ കൂടുതൽ മിഴിവു പകരാൻ പാർക്ക്​ വിപുലീകരണം കൊണ്ട്​ സാധിക്കുമെന്നും ഷുരൂഖ്​ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. മുപ്പതു ദിർഹം മുതലാണ്​ ടിക്കറ്റ്​ നിരക്ക്​. ടിക്കറ്റ്​ നൽകുന്നതിനും പുതിയ സംവിധാനമാണ്​ ഇവിടെ ഏർപ്പെടുത്തുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAlmontazah
News Summary - Almontazah-uae-gulf news
Next Story