അൽഐൻ മലയാളി സമാജം പ്രവർത്തനോദ്ഘാടനം ഇന്ന്
text_fieldsഅൽഐൻ: അൽഐൻ മലയാളി സമാജത്തിന്റെ 2024-2025 വർഷത്തെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും കലാ വിഭാഗത്തിന്റെ ഉദ്ഘാടനവും വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ പ്രധാനവേദിയിൽ നടക്കും. തുടർന്ന് ഒരുമ-2024 ഈദ്- ഈസ്റ്റർ, വിഷു കലാനിശയും ഉണ്ടായിരിക്കും. കലാപ്രതിഭകള പങ്കെടുപ്പിച്ച്, മലയാളി സമാജത്തിന്റെ കലാവിഭാഗമാണ് കലാവിരുന്നൊരുക്കുന്നത്. നാടൻ രുചിക്കൂട്ടുകൾ വിളമ്പുന്ന തട്ടുകടകളും മറ്റു വിവിധയിനം സ്റ്റാളുകളും ഒരുമ-2024 ന്റെ ആഘോഷരാവിലുണ്ടാകും.
അൽഐനിലെ പ്രവാസികളായ വിദ്യാർഥി-വിദ്യാർഥിനികളുടെ കലാ രംഗത്തെ കഴിവുകളെ പ്രോൽസാഹിക്കുന്നതിന്റെ ഭാഗമായി ഇത്തരം നിരവധി കലാപരികളും കലാമത്സരങ്ങളും സമാജം എല്ലാ വർഷങ്ങളിലും സംഘടിപ്പിക്കാറുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

