ദുബൈയില്‍ ആദ്യ ഷോറൂം തുറന്ന് അലെന്‍ സോളി
text_fieldsഅലെന്‍ സോളിയുടെ ദുബൈയിലെ ആദ്യ ഷോറൂം ആദിത്യ ബിർള ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്സ് ലിമിറ്റഡ് പ്രീമിയം
ബ്രാന്‍ഡ്സ് പ്രസിഡന്റ് ജേക്കബ് ജോണ്‍, കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന്, കല്യാണ്‍ സില്‍ക്സ്
എക്സിക്യൂട്ടിവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന് എന്നിവര്‍
ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ദുബൈയില്‍ പുതിയ ഷോറൂം ആരംഭിച്ച് ‘അലെന്‍ സോളി’. ദുബൈ ദേയ്ര സിറ്റി സെന്ററിലെ രണ്ടാംനിലയില്‍ സ്ഥിതിചെയ്യുന്ന ദുബൈയിലെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ്‍ സില്‍ക്സുമായി ചേർന്നാണ് തുറന്നത്. ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്സ് ലിമിറ്റഡ് പ്രീമിയം ബ്രാന്‍ഡ്സ് പ്രസിഡന്റ് ജേക്കബ് ജോണ്‍, കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന്, കല്യാണ്‍ സില്‍ക്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന് എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. പുതിയ ഷോറൂമിലൂടെ ബ്രാന്‍ഡിന്റെ ഐക്കണിക് സ്റ്റൈല്‍ യു.എ.ഇയില്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് അലെന്‍ സോളി.
അലെന്‍ സോളിയുടെ വ്യത്യസ്തമായ അനുഭവം യു.എ.ഇയിലെ എമിറേറ്റുകളിലേക്ക് കൊണ്ടുവരാനാകുന്നതില്‍ ഏറെ സന്തോഷിക്കുന്നതായും ലോകത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിന് പദ്ധതിയിടുകയാണെന്നും ജേക്കബ് ജോണ്‍ വ്യക്തമാക്കി. ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്സുമായി പങ്കാളിത്തം സ്ഥാപിച്ച് ദുബൈയിലേക്ക് അലെന്‍ സോളിയെ എത്തിക്കുന്നതില്‍ അത്യന്തം സന്തോഷത്തിലാണെന്ന് ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
അലെന്‍ സോളിയുടെ ഏറ്റവും പുതിയ കാഷ്വല്‍ വെയര്‍ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. പുരുഷന്മാര്ക്കുള്ള സ്റ്റൈലും, കംഫേര്‍ട്ടും ഉള്‍ച്ചേര്‍ന്ന ഫാഷന്‍ ഫോര്‍വേഡ് ഷര്‍ട്ടുകള്‍, പോളോകള്‍, ജോഗേര്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമേ, വിപുലമായ പ്രഫഷനല്‍ വെയര്‍ ശ്രേണിയും ഷോറൂമില്‍ ലഭ്യമാണ്. പോളിഷ്ഡ് ബ്ലേസറുകള്‍, വനിതകളുടെ ഡ്രസ് ഷര്‍ട്ടുകള്‍ തുടങ്ങിയവ ഈ ശ്രേണിയില്‍ ഉള്‍പ്പെടും.അലെന്‍ സോളിയുടെ സിഗ്നേച്ചര്‍ ഹാന്‍ഡ്ബാഗുകള്‍, ആധുനിക ഡിസൈനും ഉയര്‍ന്ന ഫാഷനും ഉള്‍ച്ചേര്‍ന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

