സമസ്ത പൊതു പരീക്ഷ: ദാറുൽ ഹുദക്ക് മികച്ച വിജയം
text_fieldsഅൽഐൻ: ഈ വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ ദാറുൽ ഹുദാ മദ്റസക്ക് നൂറു ശതമാനത്തിന്‍റെ തിളക്കമാർന്ന വിജയം.
അഞ്ചാം ക്ലാസിൽ ഫാത്തിമ നൂറ എടക്കണ്ടൻ ടോപ്പ് പ്ലസും മുഹമ്മദ് റിഹാൻ, മുഹമ്മദ് നിഹാൽ, ഷമ്മ ഷിഹാബ് എന്നിവർ ഡിസ്റ്റിങ്ഷനും മറ്റു പന്ത്രണ്ട് വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും നേടി. ഏഴാം ക്ലാസിൽ ഹൻഫ ഫാത്തിമ, ശദ ഷിഹാബ് ടോപ്പ് പ്ലസും നെഹാൻ നബീൽ ഡിസ്റ്റിങ്ഷനും മറ്റു ഒൻപത് വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും നേടി.
പത്താം ക്ലാസിൽ നിന്ന് അൻസാം ഹനിയ്യ, ഫാത്തിമത്ത് മിൻഹ എന്നിവർ ഉന്നത മാർക്കോടെ വിജയം നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളേയും ജയത്തിന് വിദ്യാർത്ഥികളെ സജജരാക്കിയ അധ്യാപകരേയും മദ്റസ മാനേജ്മെന്‍റ് ഭാരവാഹികളായ പൂക്കോയ തങ്ങൾ ബാ അലവി, ഇ.കെ. മൊയ്തീൻ ഹാജി, സ്വദർ മുഅല്ലിം ശിഹാബുദ്ദീൻ തങ്ങൾ ബാ അലവി, ദാറുൽ ഹുദാ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് യൂനുസ് വാഫി എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

