വാഹനമോടിക്കുേമ്പാൾ ഇതൊക്കെ സൂക്ഷിക്കാം
text_fieldsകമ്പിളിപ്പുതപ്പിനുള്ളിൽ നിന്നിറങ്ങി രാവിലെ വാഹനമെടുത്ത് പുറത്തേക്ക് പോകുന്നവരെ കാത്തിരിക്കുന്നത് മഞ്ഞിെൻറ പുതപ്പാണ്. ഒപ്പം, മഴക്കാലത്തിനായുള്ള കാത്തിരിപ്പിലുമാണ് രാജ്യം. മഞ്ഞും മഴയും പ്രത്യേക അനുഭൂതിയാണെങ്കിലും റോഡിൽ പ്രത്യേക സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ ദുരന്തത്തിലേക്ക് വഴിതെളിക്കും. മഞ്ഞു-മഴക്കാലങ്ങളിൽ ഡ്രൈവർമാർ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നു...
1. യാത്രക്ക് തയാറെടുക്കുന്നതിന് മുൻപ് കാലാവസ്ഥ വിവരങ്ങൾ നോക്കുന്നത് നല്ലതായിരിക്കും. യു.എ.ഇയുടെ നാഷനൽ സെൻറർ ഫോർ മെറ്റിയോറോളജിയുടെ സാമൂഹിക മാധ്യമ പേജുകളിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകാറുണ്ട്. www.ncm.ae എന്ന വെബ്സൈറ്റ് വഴിയും അറിയാൻ കഴിയും. കാലാവസ്ഥ മോശമാണെങ്കിൽ അൽപം നേരത്തെ തന്നെ ഇറങ്ങുക. അമിത വേഗം ഒഴിവാക്കാൻ ഇത് സഹായിക്കും.
2. ഫോഗ് ലൈറ്റുകൾ ബുദ്ധിപരമായി ഉപയോഗിക്കണം. തീരെ കാഴ്ച മങ്ങുന്ന സമയത്ത് ഉപയോഗിക്കാനുള്ളതാണ് ഫോഗ് ലൈറ്റ്. പ്രത്യേകിച്ച് കാറിന് പിന്നിലുള്ളവ. നമ്മുടെ മിററിൽ പിന്നിലെ വാഹനങ്ങൾ കാണാൻ സാധിക്കുന്നുണ്ടെങ്കിൽ ഫോഗ് ലൈറ്റ് ഉപയോഗിക്കേണ്ടതില്ല. മറിച്ച്, നമുക്ക് കാണാൻ സാധിക്കുന്നില്ലെങ്കിൽ അതിനർഥം അവർക്കും നമ്മുടെ വാഹനം കാണാൻ കഴിയുന്നില്ല എന്നാണ്.അങ്ങിനെ വരുേമ്പാൾ പിന്നിലെ ഫോഗ്ലൈറ്റ് ഓൺ ചെയ്യാം. തെളിച്ചമുള്ള സ്ഥലമെത്തുേമ്പാൾ ഇത് ഓഫ് ചെയ്യുകയൂം വേണം. അല്ലെങ്കിൽ പിന്നാലെ വരുന്ന വാഹന ഡ്രൈവർക്ക് ബുദ്ധിമുട്ടുണ്ടാകും. മുൻപിലത്തെ വാഹനവുമായി കൃത്യമായ അകലം പാലിക്കണം.
3. കാർ ഗ്ലാസുകൾ ക്ലീനായി സൂക്ഷിക്കണം. ഇതിന് വൈപ്പർ കൃത്യമായി ഉപയോഗിക്കുന്നതോടൊപ്പം വാഹനത്തിനുള്ളിലെ ഹീറ്ററും പ്രവർത്തിപ്പിക്കാം. ഓർക്കുക, മുൻ ഗ്ലാസ് മാത്രമല്ല, സൈഡിലെയും പിന്നിലെയും ഗ്ലാസുകൾ തെളിച്ചമുള്ളതായിരിക്കണം.
4. ദൂരകാഴ്ച വളരേയേറെ മങ്ങുന്ന അവസ്ഥയുണ്ടായാൽ വാഹനം എവിടെയെങ്കിലൂം നിർത്തിയിടുന്നതാണ് നല്ലത്. എന്നാൽ, റോഡരികിൽ നിർത്തിയിടുന്നത് അപകടകരമാണ്. പിന്നിൽ വരുന്നവാഹനങ്ങൾ കണ്ടെന്നു വരില്ല. പെേട്രാൾ സ്റ്റേഷൻ പോലെ വെളിച്ചമുള്ള സ്ഥലങ്ങളിൽ നിർത്തിയിടുന്നതാവും ഉചിതം.
5. ഹെഡ്ലൈറ്റുകൾ ഡിം ചെയ്ത് ഉപയോഗിക്കണം. അല്ലാത്തപക്ഷം എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. മാത്രമല്ല, കനത്ത മഞ്ഞുള്ള സമയത്ത് ഫുൾ ബീമിൽ ഹെഡ് ലൈറ്റ് തെളിയിച്ചാൽ നമ്മുടെ ദൂരകാഴ്ച കുറയുകയേ ഉള്ളൂ. മുൻപിൽ ഒരു പുക മാത്രമായിരിക്കും കാണാൻ കഴിയുക. ഡിം ചെയ്തുപയോഗിച്ചാൽ തൊട്ടുമുൻപിലുള്ള റോഡ് കാണാൻ കഴിയും.
6. മഞ്ഞിലും മഴയിലും ഉപയോഗിക്കാനുള്ളതാണ് ഹസാർഡ് ലൈറ്റുകൾ എന്നാണ് പലരുടെയും ധാരണ. ഈ സമയങ്ങളിൽ ഏറ്റവും അപകടംപിടിച്ച ലൈറ്റാണിത്. ഹസാർഡ് ലൈറ്റ് ഇട്ടശേഷം ഇൻഡിക്കേറ്റർ ഇട്ടാലും പിന്നിൽ വരുന്ന വാഹനങ്ങൾക്ക് മനസിലാകില്ല. ലൈൻ മാറുേമ്പാഴും മറ്റ് റോഡുകളിലേക്ക് തിരിയുേമ്പാഴും ഇത് വൻ അപകടത്തിന് വഴിവെക്കും. നാൽകവലകളിൽ നേരെയുള്ള റോഡിലേക്ക് പോകുേമ്പാൾ ഉപയോഗിക്കാനുള്ളതാണ് ഹസാർഡ് ലൈറ്റ് എന്നൊരു തെറ്റിദ്ധാരണയുമുണ്ട്. വാഹനം തകരാറിലാവുേമ്പാഴോ കെട്ടിവലിച്ചുകൊണ്ടുപോകുേമ്പാഴോ ആണ് ഇത് ഉപയോഗിക്കേണ്ടത്. അനാവശ്യമായി ഹസാർഡ് ലൈറ്റിട്ടാൽ 500 ദിർഹമാണ് പിഴ എന്ന് മറക്കണ്ട.
7. പെട്ടന്നുള്ള ലൈൻ ചേഞ്ചിങ് ഒഴിവാക്കണം. നമ്മളെ പോലെതന്നെ നമ്മുടെ പിന്നിലുള്ള യാത്രക്കാരനും റോഡ് കാണാൻകഴിയുന്നില്ല എന്ന ധാരണ ഉണ്ടാവം.

