ഓള് കേരള മാപ്പിള സംഗീത അക്കാദമി യു.എ.ഇ കമ്മിറ്റി
text_fieldsദുബൈ: മാപ്പിള കലകളുടെ തനിമ നിലനിര്‍ത്താനും പുതുതലമുറയിലെ കുട്ടികള്‍ക്ക് മാപ്പിള കലകള്‍ പകര്‍ന്നു നല്‍കാനും രൂപവത്കരിച്ച ഓള് കേരള മാപ്പിള മാപ്പിള സംഗീത അക്കാദമി( എ.കെ.എം.എസ്.എ)ക്ക് യു.എ.ഇ കമ്മിറ്റി നിലവില്‍ വന്നു. 27 വര്‍ഷമായി കേരളത്തിലും 2011 മുതല്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലും പ്രവര്‍ത്തിച്ചു വരുന്ന അക്കാദമി സൗജന്യമായി മാപ്പിള കലകള്‍ക്കായി പഠന കേന്ദ്രം നടത്തിവരുന്നു. കൂടാതെ, അവശത അനുഭവിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനായും സംഘടന പ്രവര്‍ത്തിക്കുന്നു. എ.കെ.എം.എസ്.എ സംസ്ഥാന ജന.സെക്രട്ടറിയും ആകാശവാണി ആര്‍ടിസ്റ്റുമായ കെ.എം.കെ വെള്ളയിലിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എ.എ.കെ മുസ്തഫ പാറപ്പുറത്തിനെ പ്രസിഡൻറായും റഫീഖ് ഫുഡ്മാസ്റ്ററിനെ ജന.സെക്രട്ടറിയായും റിയാസ് മാണൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: അഷ്റഫ് വളാഞ്ചേരി അല്‍ ഐന്‍, ഷമീര്‍ ചാവക്കാട് ഷാര്‍ജ, ഇ.വൈ സുധീര്‍ ഷാര്‍ജ, അസീസ് വെള്ളിലാട്ട് അജ്മാന് (വൈ.പ്രസി.), ഫൈസല്‍ സീലാൻറ് ദുബൈ, നാസര്‍ പുതുപ്പറമ്പ് അബൂദബി, റഷീദ് കെ.പി വാണിമേല്‍ അബൂദബി, സലാം മഹീശത്ത് റാസല്‍ഖൈമ (സെക്ര). ഹംസ ഹാജി മാട്ടുമ്മല്‍, നിസാമുദ്ദീന്‍ കൊല്ലം, അസീസ് മേലടി, റഹീസ് കണ്ണൂര്‍, താജുദ്ദീന് റസാല്‍ഖൈമ, നാസര്‍ പൊന്മുണ്ടം എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും യഹ്യ തളങ്കര, ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, മുസ്തഫ വേങ്ങര, അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. മൂസ കൊയമ്പ്രം, റഫീഖ് വാണിമേല്‍, ഹാജി മാട്ടുമ്മല്‍, ഷുഹൂദ് തങ്ങള്‍, ഗഫൂര്‍ കുറ്റിപ്പുറം എന്നിവർ സംസാരിച്ചു. സാലി പുതുപ്പറമ്പ് സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
