അഖിലേന്ത്യ സെവൻസ് ഫുട്ബാൾ നാളെ
text_fieldsനിഹ്മ എഫ്.സി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ
സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി അമീർ
കമ്മിറ്റിക്ക് കൈമാറുന്നു
അൽ ഐൻ: നിഹ്മ എഫ്.സി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫെബ്രുവരി 22 ശനിയാഴ്ച രാത്രി എട്ടിന് അൽ ഐൻ ഇക്യുസ്ട്രിയൻ ഷൂട്ടിങ് ക്ലബിൽ അരങ്ങേറും. ടൂർണമെന്റിൽ യു.എ.ഇയിലെ പ്രഗല്ഭ ഇന്ത്യൻ ടീമുകൾ മത്സരിക്കും.
ടൂർണമെന്റിന്റെ ട്രോഫി അമീർ ടൂർണമെന്റ് കമ്മിറ്റിക്ക് കൈമാറി. നിഹ്മ എഫ്.സി പ്രസിഡന്റ് ഹാരിസ്, ട്രഷറർ റിസ്വാൻ എന്നിവർ ചേർന്നു ട്രോഫി ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി അമീർ, ടീം കോച്ച് സഫ്വാൻ, ടൂർണമെന്റ് കോഓഡിനേറ്റർ കോയ മാസ്റ്റർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

