അൽ ഖാസിമിയ സർവകലാശാലക്ക് സുൽത്താെൻറ അപൂർവ്വ സമ്മാനം
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി, തെൻറ ശേഖരത്തിലുള്ള അപൂർവ കൈയെഴുത്ത് പ്രതികൾ അൽ ഖാസിമിയ സർവകലാശാലക്ക് നൽകി. വിലയേറിയ ചരിത്രസമ്പത്താണ് ഈ കൈയെഴുത്തു പ്രതികൾ. 150 ഒറിജിനൽ കൈയെഴുത്തുപ്രതികളും 97 ഫോൾഡറുകളും ഇതിലുൾപ്പെടുന്നു. നാനൂറിലേറെ കൊല്ലം പഴക്കമുള്ളവയാണ് ഇവയെല്ലാം. അൽ ഖാസിമിയയിൽ യഥാർഥ കൈയെഴുത്തു പ്രതികളുടെ എണ്ണം ഇതോടെ 1500 ആയി. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കോംപ്ലക്സ് സർവകലാശാലയോട് ചേർന്ന് ഉടനെ പ്രവർത്തനം തുടങ്ങുമെന്ന് സുൽത്താൻ പറഞ്ഞു. ഖുർആൻ മുന്നോട്ട് വെക്കുന്ന ശാസ്ത്രം, ഇസ്ലാമിക കർമശാസ്ത്രം, ഭൂമിശാസ്ത്രം,ഗോള ശാസ്ത്രം, ചിത്രങ്ങൾ, സസ്യങ്ങൾ, ആഭരണ കലകൾ തുടങ്ങിയവ ഉൾപ്പെടുന്നു. അൽ ഖാസിമി സർവകലാശാലയിലെ ആദ്യ ബാച്ച് വരുന്ന റമദാനിൽ പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
