Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅലിഷാ മൂപ്പന്‍ ടി.എൽ.എ...

അലിഷാ മൂപ്പന്‍ ടി.എൽ.എ ഡയറക്ടര്‍ ബോര്‍ഡിൽ

text_fields
bookmark_border
അലിഷാ മൂപ്പന്‍ ടി.എൽ.എ ഡയറക്ടര്‍ ബോര്‍ഡിൽ
cancel
camera_alt

അലിഷാ മൂപ്പൻ 

ദുബൈ: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ് ആൻഡ്​ ഇന്നൊവേഷന്‍ ഫൗണ്ടേഷ​ൻ (ടി.എൽ.എ) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടര്‍ അലിഷാ മൂപ്പനെ തെരഞ്ഞെടുത്തു.

മികച്ച പ്രാവീണ്യവും വൈദഗ്​ധ്യവുമുള്ള അലിഷയെപ്പോലുള്ള വനിത ഡയറക്ടര്‍ ബോര്‍ഡില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് ടി.എൽ.എ സ്ഥാപകനും ചെയര്‍മാനുമായ ബില്‍ ഓള്‍ഡ്ഹാം പറഞ്ഞു. ടി.എൽ.എയുടെ നൂതനവും ദീര്‍ഘവീക്ഷണവും നിറഞ്ഞ പദ്ധതികളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ തനിക്കും പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത്​ അംഗീകാരമായി കണക്കാക്കുന്നുവെന്നും അലിഷാ മൂപ്പന്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയിലെയും ജി.സി.സിയിലെയും ആസ്​റ്റര്‍ സ്​ഥാപനങ്ങളെ മുന്നില്‍നിന്ന് നയിക്കുന്ന അലിഷാ മൂപ്പന്‍ 2018ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം യുവ ഗ്ലോബല്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alisha MoopanTLA Board of Directors
News Summary - Alisha Moopan on the TLA Board of Directors
Next Story