ആരോഗ്യ പരിരക്ഷയിലെ അനുതാപമുള്ള കാവൽക്കാർ
text_fieldsഅലീഷ മൂപ്പൻ (മാനേജിങ് ഡയറക്ടർ ആൻഡ് ഗ്രൂപ്പ് സി.ഇ.ഒ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി)
നഴ്സുമാരുടെ വിപ്ലവാത്മക പങ്കും ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ വർധിച്ചുവരുന്ന പ്രാധാന്യവും ഉണർത്തി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടർ ആൻഡ് ഗ്രൂപ്പ് സി.ഇ.ഒ മിസ്. അലീഷ മൂപ്പൻ പറയുന്നു: പരിചരണം നൽകുന്നവർ മാത്രമല്ല നഴ്സുമാർ. ആരോഗ്യ പരിചരണ സംവിധാനത്തിലെ മാറ്റത്തിന്റെ ചാലകശക്തികളാണ്.
ആശുപത്രി കിടക്കകൾക്കരികെയും ദുരന്തമുഖങ്ങളിലും അവരുടെ അക്ഷീണമായ പ്രതിബദ്ധത, പൊതുജനാരോഗ്യത്തിനായി നിലയുറപ്പിക്കൽ എന്നിവയെല്ലാമാണ് ആഗോള ആരോഗ്യ രംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത്. മൂന്നു എഡീഷനുകൾ പൂർത്തിയാക്കിയ ആസ്റ്റർ ഗാർഡിയൻസ് നഴ്സിങ് അവാർഡ് ആഗോള വ്യാപകമായി മികവു പുലർത്തുന്ന നഴ്സുമാരെ തിരിച്ചറിയാനുമുള്ള ആദരിക്കാനുമുള്ള അഭിമാനകരമായ ഒരു വേദിയായി മാറിയിരിക്കുന്നു. ‘‘നമ്മുടെ നഴ്സുമാർ. നമ്മുടെ ഭാവി. പരിചരണത്തിന്റെ സാമ്പത്തിക കരുത്ത്’’ എന്ന ഈ വർഷത്തെ പ്രമേയം കൂടുതൽ ആരോഗ്യവത്തും ദൃഢതയുള്ളതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ നഴ്സുമാരുടെ സവിശേഷ പങ്ക് ആഘോഷിക്കാനുള്ള ഞങ്ങളുടെ അഗാധമായ പ്രതിബദ്ധത വിളിച്ചോതുന്നു’.
ഈ നാലാം എഡീഷനിൽ ലോകമൊട്ടുക്കും നിന്നായി 100,000 അപേക്ഷകളാണ് ഞങ്ങൾക്ക് ലഭിച്ചത്. അവാർഡിന്റെ അംഗീകാരവും പ്രതിധ്വനിയും കൂടുതൽ മുഴക്കമുള്ളതായി മാറുന്നുവെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. അവസാന 10ലെത്തിയ ഫൈനലിസ്റ്റുകൾ അനന്യ സാധാരണമായ സമർപ്പണം, സഹാനുഭൂതി, നേതൃഗുണം എന്നിവ ജീവിതമുദ്രയാക്കിയ മുന്നണിപ്പോരാളികളാണ്. അതിരുകൾ ഭേദിച്ച് സമൂഹ ഉത്ഥാനം നടത്തുന്നവർ.
അവർ കൂട്ടിച്ചേർക്കുന്നതിങ്ങനെ: ‘‘250,000 യു.എസ് ഡോളർ സമ്മാനത്തുകയുള്ള, നഴ്സുമാർക്കായി അതിപ്രൗഢമായ ആദരങ്ങളിലൊന്നായ ഈ പദ്ധതി അവരുടെ അവിശ്വസനീയമാംവിധം സുപ്രധാനമായ സംഭാവനകൾ സമൂഹമധ്യത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. നഴ്സുമാരെ ശാക്തീകരിച്ച് ആരോഗ്യ പരിചരണ രംഗം കൂടുതൽ ശക്തിപ്പെടുത്താനും. ആരോഗ്യ പരിചരണം നൽകുന്നതിലും സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിലും അനുപേക്ഷ്യമായ നഴ്സിങ്ങിന്റെ അവിഭാജ്യ ഘടകമായ സാമൂഹിക, സാമ്പത്തിക ശക്തിയെയും ഇത് പ്രതിനിധാനം ചെയ്യുന്നു.
ഒരു പുരസ്കാരം മാത്രമായി തുടങ്ങിയ ഇത് ഒരു ആഗോള പ്രസ്ഥാനമായി രൂപമെടുത്തുകഴിഞ്ഞിരിക്കുന്നു. പങ്കുവെച്ച ഓരോ കഥയും നഴ്സുമാർ ലോകത്തിനു മുന്നിൽ തുറന്നുവെക്കുന്ന ധീരതയും മനുഷ്യത്വവും വ്യക്തമാക്കുന്നുവെന്ന് മാത്രമല്ല, പ്രചോദനവും പകരുന്നു. ഈ വാഴ്ത്തപ്പെടാത്ത ഹീറോകളെ ആഘോഷിക്കുന്നതിൽ ആസ്റ്റർ ഉറച്ചുനിൽക്കുന്നു. അവർ അർഹിക്കുന്ന ആദരവും പിന്തുണയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

