‘അലിഫ് കാരുണ്യ പെൻഷൻ’ പദ്ധതി ബ്രോഷർ പ്രകാശനം
text_fields‘അലിഫ് കാരുണ്യ പെൻഷൻ’ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ഡോ. സാക്കിർ കെ. മുഹമ്മദ് നിർവഹിക്കുന്നു
ദുബൈ: മൂടാടി പഞ്ചായത്ത് കെ.എം.സി.സി ‘അലിഫ് കാരുണ്യ പെൻഷൻ’ പദ്ധതിയുടെ ആറാമത് എഡിഷൻ ബ്രോഷർ പ്രകാശനം ജലീൽ ഹോൾഡിങ്സ് ഡയറക്ടർ ഡോ. സാക്കിർ കെ. മുഹമ്മദ് നിർവഹിച്ചു.
കെ.എം.സി.സി ജില്ല സെക്രട്ടറി വി.കെ.കെ. റിയാസ്, കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ പി.വി. നിസാർ, ജഅഫർ നിലയെടുത്ത്, പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളായ റാഷിദ് വി.കെ.കെ, ഷഫീഖ് സംസം, യൂനുസ് വരിക്കോളി, സിറാജ് തയ്യിൽ, ഹാരിസ് തൈക്കണ്ടി, നബീൽ നാരങ്ങോളി, മുഹമ്മദലി മലമ്മൽ, പി.എൻ.കെ. നബീൽ, ബാസിത്ത് ആർ.വി. എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നും തെരഞ്ഞെടുത്ത രോഗികളും നിർധനരുമായ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പ്രതിമാസം നിശ്ചിത സാമ്പത്തിക സഹായം നേരിട്ടെത്തിച്ച് നൽകുന്ന പദ്ധതിയാണ് അലിഫ് കാരുണ്യ പെൻഷൻ.

