Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രചോദനത്തി​െൻറ...

പ്രചോദനത്തി​െൻറ പുതുപാഠങ്ങൾ പകർന്ന എ.ടി. അലി മടങ്ങുന്നു

text_fields
bookmark_border
പ്രചോദനത്തി​െൻറ പുതുപാഠങ്ങൾ പകർന്ന എ.ടി. അലി മടങ്ങുന്നു
cancel
camera_alt???????? ??????????? ??.??. ???????????????? ????????? ?.???. ???? ?????? ??????????? ????? ????????????????????

അ​ബൂ​ദ​ബി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ തോ​റ്റ​യാ​ൾ​ക്ക്​ ഗ​ൾ​ഫി​ൽ ബാ​ങ്ക്​ മാ​നേ​ജ​രാ​കാ​ൻ ക​ഴി​യു​മോ? പു ​തു​ത​ല​മു​റ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടാ​കും. എ​ന്നാ​ൽ, ഒ​രി​ക്ക​ലും നേ​ടാ​നാ​വ​ി​ല്ലെ​ന്നു ക ​രു​തി​യ നേ​ട്ടം കൈ​വ​രി​ച്ച ഒ​രാ​ളു​ണ്ട്. മാ​റ​ഞ്ചേ​രി സ്വ​ദേ​ശി എ.​ടി. അ​ലി. പു​തു​ത​ല​മു​റ​ക്ക്​ പ്ര​േ​ചാ ​ദ​ന പാ​ഠ​ങ്ങ​ൾ ജീ​വി​ത​ത്തി​ലൂ​ടെ പ​ക​ർ​ന്നു​ന​ൽ​കി​യ അ​ലി 45 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​ണ്. ഫ​സ്​​റ്റ്​ അ​ബൂ​ദ​ബി ബാ​ങ്കി​ൽ (എ​ഫ്.​എ.​ബി. 1) മ​ർ​ച്ച​ൻ​റ്​ അ​ക്വ​യ​റി​ങ് ആ​ൻ​ഡ് ഇ-​കോ​മേ​ഴ്സ് മാ​നേ​ജ​രാ​യാ​ണ്​ ‘പ്രി​യ​രെ’ എ​ന്ന് നാ​ട്ടു​കാ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന അ​ലി വി​ര​മി​ക്കു​ന്ന​ത്. മ​ല​പ്പു​റം മാ​റ​ഞ്ചേ​രി കാ​ട്ടി​ൽ ഹൈ​ദ്രു മാ​സ്​​റ്റ​റു​ടെ മ​ക​ൻ എ.​ടി. അ​ലി​ക്ക്​ പു​ന്ന​യൂ​ർ​ക്കു​ളം വ​ന്നേ​രി ഹൈ​സ്‌​കൂ​ളി​ൽ​നി​ന്ന്​ എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് 59 മാ​ർ​ക്കാ​യി​രു​ന്നു സാ​മ്പാ​ദ്യം. 16ാം വ​യ​സ്സി​ൽ ബ​ന്ധു​വി​നൊ​പ്പം മും​ബൈ​യി​ലേ​ക്ക് വ​ണ്ടി ക​യ​റി. ഇ​മി​ഗ്രേ​ഷ​നി​ല്ലാ​തെ ച​വി​ട്ടി​ക്ക​യ​റ്റി​വി​ട്ട ഗ്രൂ​പ്പി​ൽ 1979 മേ​യ് 28ന് 19ാം ​വ​യ​സ്സി​ൽ മും​ബൈ​യി​ൽ​നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്ക്​ വി​മാ​നം ക​യ​റി. അ​വി​ടെ​നി​ന്നാ​ണ് അ​ബൂ​ദ​ബി​യി​ലെ​ത്തി​യ​ത്. റോ​ഡു​വ​ക്കി​ൽ സോ​പ്പ്, ചീ​പ്പ്, ക​ണ്ണാ​ടി തു​ട​ങ്ങി​യ സാ​ധ​ന സാ​മ​ഗ്രി​ക​ളും വ​സ്ത്ര​ങ്ങ​ളും തു​ണി​യി​ൽ നി​ര​ത്തി​വെ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യാ​ണ് തൊ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​ജോ​ലി​യി​ൽ​നി​ന്ന് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സാ​ധ​ന​ങ്ങ​ൾ ത​ല​ച്ചു​മ​ടാ​യി റൂ​മു​ക​ളി​ലും വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ന്ന ഡെ​ലി​വ​റി ബോ​യ് കം ​സെ​യി​ൽ​സ്മാ​നാ​യി. ക്ലീ​നി​ങ് ജോ​ലി പാ​ർ​ട്ട്​​ടൈം ആ​യും ചെ​യ്തു. അ​വി​ടെ​നി​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി. ഫാ​ൻ​സി ലൈ​റ്റു​ക​ൾ വീ​ടു​ക​ളി​ലും പ​ള്ളി​ക​ളി​ലും പാ​ല​സി​ലു​മൊ​ക്കെ ഫി​റ്റ് ചെ​യ്യു​ന്ന ജോ​ലി.


അ​വി​ടെ​നി​ന്ന് അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി​യു​ടെ (അ​ഡ്നോ​ക്ക്) മെ​യി​ൻ ഓ​ഫി​സി​ൽ മെ​സ​ഞ്ച​റാ​യി. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം 1984 ആ​ഗ​സ്​​റ്റ്​ 24ന് ​ഈ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. മാ​റ​ഞ്ചേ​രി​യി​ൽ ഗ്ലാ​സ്ഹൗ​സ് ക​ട തു​റ​ന്നു. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ് അ​ബൂ​ദ​ബി​യി​ലെ ഒ​രു ക​ട​യി​ൽ തി​രി​കെ​യെ​ത്തി. അ​ബൂ​ദ​ബി ഇ​ബ്നു റു​ഷു​ദ് സ്‌​കൂ​ളി​ൽ ക്ലീ​നി​ങ് ജോ​ലി​യി​ലേ​ക്കാ​യി​രു​ന്നു അ​ടു​ത്ത മാ​റ്റം. ജോ​ലി​യി​ലെ മി​ക​വു​മൂ​ലം അ​വി​ടെ ഓ​ഫി​സ് അ​സി​സ്​​റ്റ​ൻ​റാ​യി.
കോ​ർ​ണി​ഷ് ആ​ശു​പ​ത്രി​യി​ൽ പി​ന്നീ​ട് പോ​ർ​ട്ട​റാ​യി. മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം ഓ​ഫി​സ് ബോ​യ് ആ​യി സ്‌​കൂ​ളി​ൽ സ്ഥി​രം ജോ​ലി. സ്‌​കൂ​ളി​ലെ ജോ​ലി​ക്കി​ട​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ ലൈ​സ​ൻ​സെ​ടു​ത്തു. അ​തോ​ടെ, കൊ​റി​യ​ർ സ​ർ​വി​സി​ൽ പു​തി​യ പാ​ർ​ട്​​ടൈം ജോ​ലി ല​ഭി​ച്ചു.ഒ​രി​ക്ക​ൽ കൊ​ടും​ചൂ​ടി​ൽ വി​യ​ർ​ത്തൊ​ലി​ച്ച് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ കൊ​റി​യ​ർ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ക​ണ്ട ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ഹൃ​ത്താ​ണ് ബാ​ങ്ക് ജോ​ലി​ക്കു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്. 1994 മാ​ർ​ച്ചി​ൽ അ​ബൂ​ദ​ബി ഹം​ദാ​ൻ സ്ട്രീ​റ്റി​ലെ നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് അ​ബൂ​ദ​ബി​യു​ടെ അ​ക്വ​യ​റി​ങ് ഡി​പ്പാ​ർ​ട്ട്മ​െൻറി​ൽ ഗ്രേ​ഡ് ര​ണ്ടി​ൽ ഓ​ഫി​സ് ബോ​യ് കം ​മെ​സ​ഞ്ച​റാ​യി. ബാ​ങ്കി​ലെ ഓ​ഫി​സ് കാ​ര്യ​ങ്ങ​ളൊ​ക്കെ പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ ത​ന്നെ കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ഇ​താ​ണ് വി​ജ​യ​ത്തി​ന് തു​രു​പ്പു​ചീ​ട്ടാ​യ​ത്. ന​ല്ല ചാ​യ കൊ​ടു​ക്കാ​നും ഫ​യ​ൽ എ​ത്തി​ക്കാ​നും ഫോ​ട്ടോ കോ​പ്പി എ​ടു​ക്കാ​നു​മെ​ല്ലാം അ​ലി ഒാ​ടി​ന​ട​ന്നു.


ആ​റു​വ​ർ​ഷ​ത്തി​നു ശേ​ഷം 2000ൽ ​ഡ്രൈ​വ​റാ​യി പ്ര​മോ​ഷ​ൻ. 2008 അ​വ​സാ​നം ബാ​ങ്കി​ലെ അ​ക്വ​യ​റി​ങ് സ​പ്പോ​ർ​ട്ട് സ​ർ​വി​സി​ൽ ക്ല​ർ​ക്കാ​യി. ഇ​തി​നി​െ​ട ബാ​ങ്ക് ടെ​സ്​​റ്റ്​ എ​ഴു​തി. 2009ൽ ​മ​ർ​ച്ച​ൻ​റ്​ അ​ക്വ​യ​റി​ങ് ഓ​ഫി​സ​റാ​യി. 2010ൽ ​ഈ സെ​ക്​​ഷ​നി​ൽ ബി​സി​ന​സ് എ​ക്സി​ക്യൂ​ട്ടീ​വാ​യി. 2012ൽ ​മ​ർ​ച്ച​ൻ​റ്​ അ​ക്വ​യ​റി​ങ് സീ​നി​യ​ർ ഓ​ഫി​സ​ർ, 2015ൽ ​മ​ർ​ച്ച​ൻ​റ്​ അ​ക്വ​യ​റി​ങ് അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ. 2017ൽ ​നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് അ​ബൂ​ദ​ബി​യും ഫ​സ്​​റ്റ്​ ഗ​ൾ​ഫ് ബാ​ങ്കും ല​യി​പ്പി​ച്ച്​ ഫ​സ്​​റ്റ്​ അ​ബൂ​ദ​ബി ബാ​ങ്കാ​യ​തോ​ടെ പ​ല​രു​ടെ​യും ജോ​ലി ന​ഷ്​​ട​പ്പെ​ട്ടെ​ങ്കി​ലും അ​ലി​ക്ക്​ മ​ർ​ച്ച​ൻ​റ്​ അ​ക്വ​യ​റി​ങ് ആ​ൻ​ഡ്​ ഇ-​കോ​മേ​ഴ്സ് മാ​നേ​ജ​രാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​കം മാ​നേ​ജ​ർ പ​ദ​വി​യി​ൽ ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്.ജീ​വി​ത വി​ജ​യ​ത്തി​നു​ള്ള താ​ങ്ങും ത​ണ​ലും ഭാ​ര്യ ഷാ​ഹി​ത​യാ​ണ്. ആ​ഷി​ക്, ക​മീ​ലി​യ, വാ​നി​യ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ഫ​സ്​​റ്റ്​ അ​ബൂ​ദ​ബി ബാ​ങ്കി​ൽ മ​ക​ൻ ആ​ഷി​ക്കി​നെ സെ​യി​ൽ​സ് ഓ​ഫി​സ​റാ​ക്കാ​ൻ ക​ഴി​ഞ്ഞ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് അ​ലി. പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി എ.​ടി. അ​ലി​യെ കു​ടും​ബ​സ​മേ​തം ഓ​ഫി​സി​ലേ​ക്ക്​ ക്ഷ​ണി​ച്ചാ​ണ് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​ത്. മാ​റ​ഞ്ചേ​രി​യി​ലെ യു​നൈ​റ്റ​ഡ്, മൈ​ത്രി, അ​ൽ​നൂ​ർ, ത​ണ്ണീ​ർ​പ​ന്ത​ൽ, മു​ക്കാ​ല ഡെ​സ്‌​കേ​ഴ്‌​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക യാ​ത്ര​യ​യ​പ്പും ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsa.t. ali
News Summary - a.t. ali-uae-gulf news
Next Story