Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയില്‍ ജോലി...

അബൂദബിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കാണാനില്ലെന്നു പരാതി

text_fields
bookmark_border
Ali ahammed absconding
cancel
camera_alt

അലി അഹമ്മദ്

Listen to this Article

അബൂദബി: അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവന്ന മലപ്പുറം സ്വദേശിയെ കാണാനില്ലെന്നു പരാതി. മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ആണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്.

അബൂദബി ഹിലാല്‍ ആൻഡ് ഫാര്‍ണേഴ്‌സ് കമ്പനി ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തെ രണ്ട് മൊബൈല്‍ നമ്പറിലും ലഭിക്കാതെ വന്നതോടെ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്ച റാസല്‍ഖൈമയിലേക്ക് പോവുകയാണെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതിനിടെ, അലിയുടെ ബന്ധുവിന്‍റെ മൊബൈലിലേക്ക് കഴിഞ്ഞദിവസം ഒരു മെസ്സേജ് വന്നു.

ഒരാഴ്ചത്തേക്ക് തന്നെ അന്വേഷിക്കേണ്ടെന്ന ടെക്‌സ്റ്റ് മെസ്സേജ് വന്നതായും അതിനുശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആയതായും അലിയുടെ ബന്ധു പറഞ്ഞു. ഇക്കാര്യം പൊലീസില്‍ അറിയിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. അലിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിലോ, 0555740743, 0563989245 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abscondingAli ahammed
News Summary - Ali ahammed absconding
Next Story