Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅലക്​സും മാത്സും

അലക്​സും മാത്സും

text_fields
bookmark_border
alex george
cancel
camera_alt

അലക്സ് ജോർജ്

ഭൂലോകത്തി​െൻറ സ്​പന്ദനം മാത്​സിലാണ്​​ എന്ന്​ പറഞ്ഞത്​ ചാക്കോ മാഷാണ്​. ആരാണ്​ ചാക്കോ മാഷ്​ എന്ന്​ ചോദിച്ചാൽ ദുബൈ ഹാർട്ട്​ലാൻഡ് ഇൻറർനാഷനൽ​ സ്​കൂളിലെ ഏഴാം തരം വിദ്യാർഥി അലക്​സ്​ ജോർജ്​ കൈമലർത്തും. പക്ഷെ, ഒരു കാര്യം അവനറിയാം, ഭൂലോകത്തി​െൻറ സ്​പന്ദനം കണക്കിൽ തന്നെയാണ്​. കണക്കിലെ കളിയിൽ വിസ്​മയം കാണിച്ച്​ ഐ.ജി.സി.എസ്​.ഇ ഗണിതശാസ്ത്ര പരീക്ഷയിൽ അലക്​സ്​ നേടിയത്​ ചരിത്ര നേട്ടമാണ്​. 16 വയസുകാരോട്​ മത്സരിച്ചാണ്​ 11കാരനായ അലക്​സ്​ ഈ പരീക്ഷയിൽ സാധ്യമായ ഏറ്റവും ഉയർന്ന ഗ്രേഡ് നേടി ഒന്നാമതെത്തിയത്. 12ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഇൻറർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ പരീക്ഷയിലാണ്​ ഏഴാം ക്ലാസുകാരൻ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തത്​.

എറണാകുളം കിഴക്കമ്പലം സ്വദേശിയും ദുബൈയിൽ സംരംഭകനുമായ ജോർജ് ജേക്കബി​െൻറയും തുർക്ക്മെനിസ്ഥാൻ സ്വദേശിനി ലാലിതാ ജോർജി​െൻറയും ഇളയ മകനാണ്​. മൂന്ന് വർഷം മുൻപ്​ ദുബൈ റെപ്റ്റൺ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ലാലിതയാണ് അലക്​സി​െൻറ 'സംഖ്യ പ്രേമം' തിരിച്ചറിഞ്ഞത്. ഹാർട്ട്‌ലാൻഡ് സ്‌കൂളിൽ എത്തിയതോടെ ഗണിതശാസ്ത്ര വിഭാഗം തലവനും അധ്യാപകനുമായ ഗാരെത് ബ്രൗൺ അലക്സി​െൻറ സ്വാഭാവിക കഴിവുകൾ തിരിച്ചറിഞ്ഞു. ഇതോടെയാണ്​ കണക്കി​െൻറ വഴിയേ അലക്​സ്​ നടക്കാൻ തുടങ്ങിയത്​. കഴിഞ്ഞ ഏപ്രിലിൽ രാജ്യാന്തര ഇംഗ്ലീഷ് പ്രബന്ധ മത്സരത്തിൽ യു.എ.ഇയെ പ്രതിനിധീകരിച്ച്​ പങ്കെടുക്കാനുള്ള തെരഞ്ഞെടുപ്പിലും അലക്സ് മുന്നിലെത്തി. യു.എ.ഇയിലെ കെങ്കൻ ഇൻറർനാഷണൽ മെഡൽ ജേതാവാണ്.

ഐ.ജി.സി.എസ്​.ഇ ഗണിതശാസ്ത്ര പരീക്ഷയിലെ വിജയം അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്ന​ുവെന്ന്​ അലക്​സ്​ പറഞ്ഞു. ഇത്​ എ​െൻറ ആദ്യ ബോർഡ്​ പരീക്ഷയായിരുന്നു. ക്ലാസ്​ റൂമിലിരുന്നപ്പോൾ ടീച്ചറാണ്​ ആദ്യം വിവരം അറിയിച്ചത്​. അപ്പോൾ തന്നെ അമ്മയെ വിളിച്ച്​ വിവരം പറഞ്ഞു. ഐ.ജി.സി.എസ്​.ഇ പരീക്ഷക്കായി നേരത്തെ തന്നെ തയാറായിരുന്നു. ഏഴാം ക്ലാസിലെ പഠനത്തിനൊപ്പമാണ്​ 12ാം ക്ലാസിലെ പുസ്​തകവും പഠിച്ചത്​. ഓരോ ​േ​പ്രാബ്ലവും സോൾവ്​ ചെയ്യുന്നത്​ ത്രില്ലായി ​തോന്നി. ക്ലാസിലെ സുഹൃത്തുക്കളും ഏറെ സഹായിച്ചുവെന്ന്​ അലക്​സ്​ പറയുന്നു. സഹോദരൻ ജേക്കബ് ജോർജ് ദുബൈ ജുമേറിയ കോളജ് വിദ്യാർത്ഥിയാണ്. ദുബൈ അൽ ബരാരിയിലാണ് 15 വർഷമായി ജോർജ്​ ജേക്കബി​െൻറ കുടുംബം.

ചെസിലെ താരം

കണക്ക്​ കൂട്ടലി​െൻറ കളികൂടിയാണല്ലോ ചെസ്​. ഇവിടെയും താരമാണ്​ അലക്​സ്​. മുൻ യു.എ.ഇ നാഷനൽ സ്‌കൂൾ ചെസ്സ് ചാമ്പ്യനാണ്​. ഈ മാസം നടക്കുന്ന ഇൻറർനാഷനൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ യു.എ.ഇയെ പ്രതിനിധീകരിക്കുന്നതും അലക്​സാണ്​.

ആദ്യമായല്ല അലക്​സ്​ 'ചേട്ടൻമാരെ' തോൽപിക്കുന്നത്​. 2017ൽ എട്ടാം വയസിലാണ്​ അലക്സ് യു.എ.ഇയിലെ സ്കൂൾ ചെസിൽ ചാമ്പ്യനായത്. 2019 വരെ ചാമ്പ്യൻപട്ടം വിട്ടുകൊടുക്കാതെ വിജയിയായി തുടർന്നു. 2016ൽ നടന്ന ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും അലക്സ് പങ്കെടുത്തിരുന്നു. കോഡിങിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസിലും തൽപരനായ അലക്സിന് ഭാവിയിൽ ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് ആഗ്രഹം. കണക്കിന്​ പുറമെ, രസതന്ത്രം, ഭൗതികശാസ്ത്രം, വീഡിയോ ഗെയിം, ബൈക്കിങ്​ എന്നിവയും അലക്സി​െൻറ ഇഷ്​ട ഹോബികളും വിഷയങ്ങളുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Alex george#Maths Student
News Summary - ALEX & Maths
Next Story