Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right3000 കോടി...

3000 കോടി ദിർഹത്തി​െൻറ വൻ പദ്ധതിക്ക്​ അൽദാറും ഇമാറും കൈകോർത്തു

text_fields
bookmark_border
3000 കോടി ദിർഹത്തി​െൻറ വൻ പദ്ധതിക്ക്​ അൽദാറും ഇമാറും കൈകോർത്തു
cancel

അബൂദബി: യു.എ.ഇയിലെ വൻകിട റിയൽ എസ്​റ്റേറ്റ്​ സംരംഭകരായ അൽദാർ പ്രോപർട്ടീസ്​, ഇമാർ പ്രോപർട്ടീസ്​ എന്നിവയുടെ പങ്കാളിത്തത്തിൽ 3000 കോടി ദിർഹം മൂല്യമുള്ള പദ്ധതി നടപ്പാക്കുന്നു. ഭാവിയുടെ ആവശ്യങ്ങൾ പരിഗണിച്ച്​ ആഗോളതലത്തിൽ യു.എ.ഇയെ എറ്റവും മികച്ച രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പദ്ധതികൾ. ദേശീയ^അന്തർദേശീയ നഗരകേന്ദ്രങ്ങൾ ഒരുക്കുന്നതിന്​ മുന്നോടിയായി ആദ്യം രണ്ട്​ പദ്ധതികളിലാണ്​ അൽദാർ^ഇമാർ സംയുക്​ത സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാവി ജീവിതരീതികളെയും ജനങ്ങളെയും മുന്നിൽ കണ്ട്​ ദുബൈയിലും അബൂദബിയിലും സവിശേഷ കേന്ദ്രങ്ങൾ സൃഷ്​ടിക്കുന്നതാണ്​ പദ്ധതികൾ. 
അബൂദബി സാദിയാത്​ ​െഎലൻഡിൽ സാദിയാത്​ ഗ്രോവ്​ എന്ന പേരിലുള്ള കേന്ദ്രവും ദുബൈയിലെ ജുമൈറ ബീച്ച്​ റെസിഡൻസിക്കും പാം ജുമൈറക്കും ഇടയിൽ ഇമാർ ബീച്ച്​ ഫ്രൻറ്​ ​എന്ന പേരിൽ സ്വകാര്യ ​െഎലൻഡുമാണ്​ ഇരു കമ്പനികളും ചേർന്ന്​ വകിസിപ്പിക്കുക.

മൂന്ന്​ ലോകോത്തര മ്യൂസിയങ്ങൾ, പ്രകൃതിഭംഗി, സാംസ്​കാരിക പാരമ്പര്യം, വാസ്​തുശിൽപങ്ങൾ, ബിസിനസ്​ സാധ്യതകൾ തുടങ്ങി ജനകളെ ആകർഷിക്കുന്ന അബൂദബിയുടെ വിലാസം കൂടുതൽ ജനപ്രിയമാക്കാനു​േദ്ദശിച്ചുള്ള പദ്ധതിയാണ്​ സാദിയാത്​ ഗ്രോവ്​. 2017 നവംബറിൽ തുറന്ന ലൂവർ അബൂദബി മ്യുസിയം, ആസൂത്രണം ചെയ്യപ്പെട്ട സായിദ്​ നാഷനൽ മ്യൂസിയം, യു.എ.ഇയുടെ ആദ്യത്തെ ദേശീയ മ്യൂസിയമായ ഗൂഗെനീം അബൂദബി എന്നിവയെ പരസ്​പരം ബന്ധിപ്പിക്കാനും പദ്ധതി വഴി സാധിക്കും. 
ഇമാർ ബീച്ച്​ ഫ്രൻറ്​ ​സ്വകാര്യ ​െഎലൻഡ്​ വിവിധ വിനോദോപാധികളും ഭക്ഷ്യ^ശീതളപാനീയ ഒൗട്ട്​ലെറ്റുകളും കളിസ്​ഥലങ്ങളും മാർക്കറ്റുകളും ഉൾപ്പെ​ട്ട വൻ പദ്ധതിയാണ്​. 7,000 ഭവന യൂനിറ്റുകളുണ്ടാകുന്ന ഇമാർ ബീച്ച്​ ഫ്രൻഡിലെ താമസക്കാർക്ക്​ 1.5 കിലോമീറ്റർ പരിധിയിൽ ബീച്ച്​ ഉപയോഗിക്കാനാവും. 

ദുബൈയിൽ ചൊവ്വാഴ്​ച നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, മുതിർന്ന സർക്കാർ ഉദ്യോഗസ്​ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അൽദാർ പ്രോപർട്ടീസ്​ ചെയർമാൻ മുഹമ്മദ്​ ഖലീഫ ആൽ മുബാറകും ഇമാർ പ്രോപർട്ടീസ്​ ചെയർമാൻ മുഹമ്മദ്​ ആൽ അബ്ബാറുമാണ്​ സംയുകത പ്രവർത്തനത്തിന്​ കരാറിൽ ഒപ്പുവെച്ചത്​. ആഗോളതലത്തിൽ അൽദാർ, ഇമാർ കമ്പനികളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിന്​ തങ്ങളുടെ പ്രയത്​നങ്ങൾ ഏകീകരിച്ച്​ ഇരു കമ്പനികൾക്കും ഇടയിലെ നയപരമായ പങ്കാളിത്തം തുടങ്ങിയതിൽ താനും ത​​​െൻറ സഹോദരൻ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും ഏറെ സന്തോഷവാന്മാരാരെന്ന്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ചെവ്വാഴ്​ച ട്വീറ്റ്​ ചെയ്​തു. കരാറി​​​െൻറ അടിസ്​ഥാനത്തിൽ 3000 കോടി ദിർഹം മൂല്യമുള്ള തദ്ദേശീയ^ആഗോള നഗര കേന്ദ്രങ്ങൾ സ്​ഥാപിക്കുമെന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദും ട്വിറ്ററിൽ അറിയിച്ചു. 

ലോകത്തെ ഏറ്റവും നവീനമായ വികസനങ്ങൾ കൊണ്ടുവരുന്നുവെന്ന യു.എ.ഇയുടെ ബഹുമതി ഉറപ്പിക്കുകയാണ്​ സംയുക്​ത പദ്ധതി ലക്ഷ്യമിടു​ന്നതെന്ന്​ ദുബൈ മീഡിയ ഒാഫിസ്​ പുറപ്പെടുവിച്ച പ്രസ്​താവനയിൽ വ്യക്​തമാക്കി. ബുർജ്​ ഖലീഫ, ദുബൈ മാൾ, ദുബൈ ഡൗൺ ടൗൺ, ദുബൈ മറീന മാൾ എന്നിവയുടെ നിർമാണത്തിന്​ പിന്നിൽ പ്രവർത്തിച്ച കമ്പനിയാണ്​ ഇമാർ പ്രോപർട്ടീസ്​. യാസ്​ മാൾ, ഫെരാറി വേൾഡ്​, ക്ലീവ്​ലാൻഡ്​ ക്ലിനിക്​ അബൂദബി, മസ്​ദർ ഇൻസ്​റ്റിറ്റ്യൂട്ട്​, സ്​കൈ ടവേഴ്​സ്​ എന്നിവ അൽദാർ പ്രോപർട്ടീസി​​​െൻറ നേതൃത്വത്തിലാണ്​ പൂർത്തിയാക്കിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsaldar
News Summary - aldar-uae-gulf news
Next Story