അൽകാട്ടെൽ വീണ്ടും വിപണിയിലേക്ക്; വി3 സീരീസ് പുറത്തിറക്കി
text_fieldsയു.എ.ഇയിൽ അൽകാട്ടെൽ വി3 സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ചിങ് ചടങ്ങ്
ദുബൈ: ഒരു ഇടവേളക്കുശേഷം ഫ്രഞ്ച് മൊബൈൽ ടെക്നോളജി ബ്രാൻഡായ അൽകാട്ടെൽ പുതിയ സ്മാർട്ട്ഫോണുമായി വീണ്ടും വിപണിയിൽ. കൂടുതൽ മികവാർന്ന സവിശേഷതുകളും പ്രത്യേകതകളുമായി വി3 സീരീസ് സ്മാർട്ട്ഫോണുകൾ യു.എ.ഇയിൽ അവതരിപ്പിച്ചു. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്.
നവീനമായ നെക്സ്റ്റ് പേപ്പർ 4 ഇൻ 1 സുപ്പീരിയർ ഡിസ്പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ.വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലുപ്പമുള്ള നെക്സ്റ്റ് വിഷൻ സുപ്പീരിയർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 4ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകളോടൊപ്പം 16ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി പിന്തുണയും ഈ മോഡലിൽ ലഭ്യമാണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജ് നൽകിയിരിക്കുന്ന ഈ മോഡലിൽ 2ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ഫോട്ടോഗ്രഫിക്കായി 50 എം.പി ഡ്യുവൽ റിയർ കാമറയും സെൽഫികൾക്കായി 8 എം.പി ഫ്രണ്ട് കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. വി3 പ്രോ 5 ജി മോഡലിൽ 6.67 ഇഞ്ച് വലുപ്പമുള്ള നെക്സ്റ്റ് പേപ്പർ സുപ്പീരിയർ ഡിസ്പ്ലേയാണുള്ളത്. 8 ജിബി റാമും 18ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിൽ ലഭ്യമാണ്. ഈ സീരീസിലെ ഏറ്റവും പ്രീമിയം അനുഭവം നൽകുന്ന വി3 അൾട്രാ 5ജി മോഡൽ 6.8 ഇഞ്ച് വലുപ്പമുള്ള നെക്സ്റ്റ് പേപ്പർ സുപ്പീരിയർ ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നത്. 6ജിബി അല്ലെങ്കിൽ 8ജിബി റാം ഓപ്ഷനുകളിലും 18ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയോടെയും ലഭ്യമാണ്.
നെക്സ്റ്റ് സെൽ സ്ഥാപകനും ചെയർമാനുമായ സഞ്ജീവ് രാതി, സി.ഇ.ഒ അതുൽ വിവേക്, സി.ഒ.ഒ അൻഷ് രാതി, വേൾഡ് വൈഡ് ഐ.ടി ആൻഡ് ഐമാർട്ട് സ്ഥാപകനും സി.ഇ.ഒയുമായ തമീം അഹമ്മദ് സിദ്ദീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

