ആലപ്പുഴോത്സവം സീസൺ 5 സെപ്റ്റംബറിൽ
text_fieldsആലപ്പുഴ ജില്ല പ്രവാസി സമാജം യോഗം
ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം(എ.ജെ.പി.എസ്) ആലപ്പുഴോത്സവം സീസൺ 5 ഷാർജ സഫാരി മാളിൽ സെപ്റ്റംബർ 7 ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച രാവിലെ 10 മുതൽ ഗ്രൂപ് അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ തുടക്കംകുറിക്കും. ഓണസദ്യയും വൈകീട്ട് 4 മണി മുതൽ സാംസ്കാരിക സമ്മേളനവും ആറുമണി മുതൽ കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തിയുള്ള കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആലപ്പുഴോത്സവത്തിന്റെ ഭാഗമായി തിരുവാതിരകളി, അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, പുലികളി തുടങ്ങിയ വിവിധ വൈവിധ്യമാർന്ന കലാരൂപങ്ങൾ വേദിയിൽ അരങ്ങേറും. പ്രസിഡന്റ് ഇർഷാദ് സൈനുദ്ദീന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രാജേഷ് ഉത്തമൻ, ഭാരവാഹികളായ ചീഫ് കോഓഡിനേറ്റർ സാബു അലിയാർ, ചാരിറ്റിവിങ് കൺവീനർ പത്മരാജൻ, അൻഷാദ് ബഷീർ, റഹീസ് കാർത്തികപ്പള്ളി, നിയാസ് അസീസ്, ബിജി രാജേഷ്, അരുൺ ബാലകൃഷ്ണൻ, സമീർ പനവേലിൽ, റോജി ചെറിയാൻ, വീണ ഉല്ലാസ്, സതീഷ് കായംകുളം, താരിക് തമ്പി, ഷിബു മാവേലിക്കര, ചന്ദ്രൻ, മുബിൻ കൊല്ലകടവ്, റെജി കാസിം, സജിന നൂറനാട്, ബിജേഷ് രാഘവൻ, സമീർ ആറാട്ടുപുഴ, ട്രഷറർ ശിവശങ്കർ വലിയകുളങ്ങര എന്നിവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

