ആലപ്പുഴോത്സവം സെപ്റ്റംബർ 28ന്
text_fieldsആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദി ഓണാഘോഷത്തിന്റെ ബ്രോഷർ എം.പി. അബ്ദുൽ സമദ് സമദാനി എം.പി പ്രകാശനം ചെയ്യുന്നു
ദുബൈ: ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദി (എ.ജെ.പി.എസ്.വി) യുടെ ഈ വർഷത്തെ ഓണാഘോഷം, സെപ്റ്റംബർ 28 ഞായറാഴ്ച ‘ആലപ്പുഴോത്സവം-2025’ എന്ന പേരിൽ ഷാർജ സഫാരി മാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.രാവിലെ മുതൽ രാത്രി വരെയായി വ്യത്യസ്തങ്ങളായ കലാപരിപാടികളോടെ നടക്കുന്ന പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം എലൈറ്റ് ഗ്രൂപ് എം.ഡി ആർ. ഹരികുമാറിന്റെ സാന്നിധ്യത്തിൽ എം.പി അബ്ദുൽ സമദ് സമദാനി എം.പി നിർവഹിച്ചു. പ്രസിഡന്റ് ഷാജി തോമസ്, ട്രഷറർ നജീബ് അമ്പലപ്പുഴ, ജനറൽ കൺവീനർ ഹരി ഭക്തവത്സലൻ, മീഡിയ കൺവീനർ ഷിബു മാത്യു എന്നിവർ പങ്കെടുത്തു.
പ്രശസ്ത പിന്നണി ഗായിക മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനോടൊപ്പം ക്ലാപ്സ് ദുബൈ അവതരിപ്പിക്കുന്ന ഗാനമേളയും, കൂട്ടം ടീമിന്റെ ശിങ്കാരി മേളവും പരിപാടിയുടെ ഭാഗമായി ഉണ്ടാവും. കൂടാതെ, സൗഹൃദ വേദി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, മാർഗം കളി, സ്കിറ്റ്, സിനിമാറ്റിക് ഡാൻസ്, ക്ലാസിക് ഡാൻസ്, തുടങ്ങി ഒട്ടേറെ പരിപാടികളും അരങ്ങേറും. കുട്ടികളുടെ ഫാഷൻ ഷോ മത്സരവുമുണ്ടാവും.സെക്രട്ടറി ഉദയൻ മഹേഷ്, കൺവീനർമാരായ പ്രതാപ് കുമാർ, ബിനു ആനന്ദ്, മനോഹർ സദാനന്ദൻ, സെയ്ദ് മുഹമ്മദ്, ഗായത്രി, ഗോകുൽ നായർ, സ്മിത അജയ്, അഖിൽ, ഷിബു കാസിം, നബീൽ, ശ്യം, സുനേഷ്, ഷിബു, ട്രിനി, രവി തങ്കപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 100 അംഗ സ്വാഗത സംഘം കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

