ആവേശമായി ആലപ്പുഴോത്സവം
text_fieldsആലപ്പുഴ ജില്ല പ്രവാസി സമാജം യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ആലപ്പുഴോത്സവത്തിൽ നിന്ന്
അബൂദബി: ആലപ്പുഴ ജില്ല പ്രവാസി സമാജത്തിെൻറ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഈദ്-ഓണം ആഘോഷ പരിപാടികൾ ഓൺലൈനിൽ സംഘടിപ്പിച്ചു.
ആലപ്പുഴോത്സവം എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷം സിനിമ-സീരിയൽ നടൻ ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു. സമാജത്തിെൻറ ഈ വർഷത്തെ കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സജ്ന വിനീഷ് നിർവഹിച്ചു. നാലുമണിക്കൂർ നീണ്ട പരിപാടിയിൽ ഗൾഫിൽനിന്നും നാട്ടിൽ നിന്നുമായി നാൽപതോളം കലാകാരന്മാർ പാട്ട്, മിമിക്രി, കവിത, പഞ്ചാരിമേളം, ഡാൻസ്, വഞ്ചിപ്പാട്ട് തുടങ്ങിയ കാലാപരിപാടികൾ അവതരിപ്പിച്ചു.
ഏകദേശം 1,500 ഓളം പേർ സൂമിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും പരിപാടികൾ വീക്ഷിച്ചുവെന്ന് സംഘാടകർ പറഞ്ഞു. സമാജം പ്രസിഡൻറ് സിജാർ സ്നേഹസാന്ദ്രം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അരുൺകുമാർ സ്വാഗതവും കല സാംസ്കാരിക വിഭാഗം കൺവീനർ സജീവ് വൺനെസ് നന്ദിയും പറഞ്ഞു.

