Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശിനി അബൂദബിയില്‍ നിര്യാതയായി
text_fieldsbookmark_border
നിഷ മോള്‍ ഹനീഷ്
അബൂദബി: മുസഫ ഭവന്‍സ് സ്‌കൂളില്‍ കെ.ജി അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് (41) നിര്യാതയായി. പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവർ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
ഭവന്‍സ് സ്‌കൂളിലെ കായികവിഭാഗം മേധാവി ഹനീഷ് കാര്‍ത്തികേയനാണ് ഭര്‍ത്താവ്. മക്കള്‍: നേഹ, നേത്ര (രണ്ടുപേരും വിദ്യാർഥികൾ). ആലപ്പുഴ അരൂര്‍ വേലിക്കകത്തുവീട്ടില്‍ തങ്കപ്പന്‍-ഗീത ദമ്പതികളുടെ മകളാണ്.
12 വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.
Next Story

