ആലപ്പുഴ ഇന്‍കാസ് ഇഫ്താര്‍ സംഗമം
text_fieldsദുബൈ ആലപ്പുഴ ഇന്‍കാസ് ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമത്തില്‍ മയക്കുമരുന്ന്
വിപത്തിനെതിരെ നടന്ന പ്രചാരണം
ദുബൈ: ദുബൈ ആലപ്പുഴ ഇന്‍കാസ് ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമവേദിയില്‍ മയക്ക്മരുന്ന് വിപത്തിനെതിരെ സന്ദേശവുമായി സംഘാടകര്‍. ഒരു വര്‍ഷം നീളുന്ന ബോധവത്കരണ പരിപാടികളാണ് ഇന്‍കാസിന്‍െറ നേതൃത്വത്തില്‍ നടക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് അന്‍ഷാദ് ബഷീര്‍ ചാരുംമൂട് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് റഫീഖ് മട്ടന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
സി.എ. ബിജു, ബി.എ. നാസര്‍, സി. മോഹന്‍ദാസ്, സുജിത് മുഹമ്മദ്, ബാലകൃഷ്ണന് അരിപ്ര, ഷൈജു അമ്മാനപ്പാറ, ബഷീര്‍ നാരാണിപുഴ, ബിജു വര്‍ഗീസ്, മോന്‍സി വര്‍ഗീസ്, അര്‍ഷാദ് ബാദുഷ, സുധീഷ് ചക്കാലയില്‍, ആസിഫ് മുഹമ്മദ്, സമീര്‍ ഹബീബ്, റെജി കല്ലുംപുറത്ത്, ശ്രീകല രെഞ്ചു, രഞ്ജുരാജ് വലിയകുളങ്ങര എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി റെജി കാസിം പാറയില്‍ സ്വാഗതവും ട്രഷറര്‍ ബിനോ ലോപ്പസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

