ആലപ്പുഴ ഉത്സവം സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsആലപ്പുഴ ഉത്സവം സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം സംഘടിപ്പിക്കുന്ന ആലപ്പുഴ ഉത്സവം അഞ്ചാം സീസൺ സെപ്റ്റംബർ 7 ഞായറാഴ്ച ഷാർജ സഫാരി മാളിൽ നടക്കും. പരിപാടിയുടെ സ്വാഗതസംഘ രൂപവത്കരണ യോഗം പ്രസിഡന്റ് ഇർഷാദ് സൈനുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി രാജേഷ് ഉത്തമൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സാബു അലിയാർ ഉദ്ഘാടനവും വൈസ് ചെയർമാൻ നൗഷാദ് അമ്പലപ്പുഴ മുഖ്യപ്രഭാഷണവും ചെയർമാൻ അൻഷാദ് ബഷീർ ആമുഖപ്രഭാഷണവും നടത്തി. ചീഫ് കോഓഡിനേറ്റർ രഞ്ജുരാജ് വലിയകുളങ്ങര ആശംസ നേർന്നു.
റഹീസ് കാർത്തികപ്പള്ളി, സമീർ പനവേലിൽ, റോജി ചെറിയാൻ, നിയാസ് അസീസ്, ബിജി രാജേഷ്, റെജി കാസിം, ശ്യാം ലാൽ, താരിഖ് തമ്പി, സുമേഷ് സുശീലൻ, പത്മരാജ് മാവേലിക്കര, വീണ ഉല്ലാസ്, ബിജേഷ് രാഘവൻ, ശ്രീകല രഞ്ജു, ബിബിൻ, ശ്രീഹരി, ശരത്ത് അജ്മാൻ, ചന്ദ്രജിത്ത് കായംകുളം, സജി ലാൽ, ലക്ഷ്മി രാജീവ്, ഷാബു, രാജേഷ് ഫിലിപ്പ്, ഷിബു സദാശിവൻ, ഗിരീഷ്, ഹാഷിം, സജി സദാനന്ദൻ, സജി മാളൂർ, ഷിയാസ് ലക്കി, സതീഷ് കായംകുളം, മുബിൻ, ഷർമി റഹീസ്, അനീഷ സാബു, വീഷ്മ ശരത്, ഫൗസിയ, റെനി, ഷംന ഷാബു, ബിനി, ഫസ്ന, ശരത് കുമാർ, അരുൺ, ബാലകൃഷ്ണൻ, സുദീപ്, ശ്രീജ പത്മരാജ്, നിജ, ശ്രീദേവി, ഗൗരി, ഗംഗ, നസീർ ആലപ്പുഴ എന്നിവരടങ്ങുന്ന സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ട്രഷറർ ശിവശങ്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

