ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദി ഓണാഘോഷം
text_fieldsഷാർജ: ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം ‘ആലപ്പുഴോത്സവം- 2025’ സെപ്റ്റംബർ 28ന് ഷാർജ സഫാരി മാളിൽ നടന്നു. സൗഹൃദ വേദി പ്രസിഡന്റ് ഷാജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം സിനിമ പിന്നണി ഗായിക മൃദുല വാര്യർ ഉദ്ഘാടനം ചെയ്തു.സ്കൂൾ, കോളജ് തലത്തിൽ ഉന്നത വിജയം നേടിയ സൗഹൃദ വേദി അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.
ആർ. ഹരികുമാർ, ട്രഷറർ നജീബ് അമ്പലപ്പുഴ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഉദയൻ മഹേശൻ സ്വാഗതവും ജനറൽ കൺവീനർ ഹരി ഭക്തവത്സലൻ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് മുന്നോടിയായി കുട്ടികളുടെ ഫാഷൻ ഷോ മത്സരം നടന്നു. സംഘടനയിലെ നൂറോളം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, മാർഗം കളി, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സിനിമ പാട്ടുകൾ, നാടൻ പാട്ടുകൾ, കപ്പിൾ ഡാൻസ്, കോമഡി സ്കിറ്റ്, ഗാനമേള എന്നിവയും അരങ്ങേറി.
പ്രതാപ് കുമാർ, ബിനു ആനന്ദ്, മനോഹർ സദാനന്ദൻ, ഷിബു മാത്യു, നബീൽ, സുനേഷ് കുമാർ, സയ്ദ് മുഹമ്മദ്, പ്രവീൺ, മുവിത, ഗംഗാജിത്, ഷിബു കാസിം, ഷിബു പാർത്ഥൻ, കണ്ണൻ, ദീപ, സെബി, റിനി, സഫ്നി, ലേഖ, രതീഷ്, രവി, എബൻ, ഇംതിയാസ്, ജസീന, കീർത്തി, അനസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

