അല്‍ഐനില്‍ ആവേശമായി കൊയ്ത്തുത്സവം
text_fieldsഅല്‍ഐന്‍: നാടിന് ആവേശമായി അല്‍ഐന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.
മത-സാമൂഹിക-സാംസ്കാരിക-കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച പരിപാടി ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. വിവിധ സഭകളുടെ വൈദികശ്രേഷ്ടരും കൊയ്ത്തുത്സവത്തിന് ആശംസകളുമായത്തെി.
സംഗീത പരിപാടികളും നൃത്തനൃത്യങ്ങളും മിമിക്രിയും ഉത്സവത്തിന് കൊഴുപ്പേകി. തനത് വിഭവങ്ങള്‍ ഒരുക്കിയ 24 സ്റ്റാളുകള്‍ മേളയുടെ സവിശേഷതയായിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കാന്‍ സാധിച്ചതായി കൊയ്ത്തുത്സവ ജനറല്‍ കണ്‍വീനര്‍ ജോയ് തണങ്ങാടന്‍ പറഞ്ഞു. തൊഴില്‍ വകുപ്പിലെ മുഹമ്മദ് സൈദ് ആല്‍ നിയാദി, കമ്യൂണിറ്റി പൊലീസിലെ മേജര്‍ മുഹമ്മദ് ഉബൈദ് ആല്‍ ദാഹിരി, സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ഇടവക വികാരിമാരായ ഫാ. പ്രിന്‍സ് പൊന്നച്ചന്‍, ഫാ. മാത്യു ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
സെക്രട്ടറി സജി ഉതുപ്പ് സ്വാഗതം പറഞ്ഞു. ട്രസ്റ്റി സജി ഫിലിപ്പ് ആശംസ നേര്‍ന്നു.
ഉമ പ്രേമന്‍, ഗായകന്‍ ബിജു നാരായണന്‍ എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
