അൽെഎനിലെ കൂടുതൽ മേഖലകളിൽ കർശന പാർക്കിങ് നിയന്ത്രണം
text_fieldsഅൽെഎൻ: നഗരത്തിലും പരിസര മേഖലകളിലും കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ നടപ്പാക്കി യ പാർക്കിങ് നിയന്ത്രണവും ക്രമീകരണവും ടൗൺ സെൻററിനോട് ചേർന്ന പ്രദേശങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നു. ടൗണിനോട് ചേർന്ന കുവൈതാത്ത് മേഖലയിലെ (കച്ച) മണൽ പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിനാണ് പുതുതായി നിയന്ത്രണം നിലവിൽ വരുന്നത്. ഇവിടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കി മവാഖിഫ് ബോർഡുകൾ സ്ഥാപിക്കുകയും പാർക്ക് ചെയ്ത വാഹനങ്ങളിൽ മുന്നറിയിപ്പ് േനാട്ടീസുകൾ പതിക്കുകയും ചെയ്യുന്നുണ്ട്. നിശ്ചിത സ്ഥലങ്ങളിലല്ലാതെ പാർക്ക് ചെയ്യുന്നതിന് പിഴ ഇൗടാക്കുമെന്നാണ് മുന്നറിയിപ്പ്.
കച്ചയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ 500 ദിർഹം പിഴ ഇൗടാക്കുമെന്നാണ് അറിയുന്നത്. പാർക്കിങിദ് നിശ്ചയിച്ച സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് അടക്കാതെ വാഹനം പാർക്ക് ചെയ്താൽ 200 ദിർഹം പിഴ ഒടുക്കേണ്ടി വരും. കുവൈതാത്തിലെ പള്ളിക്ക് സമീപമുള്ള പാർക്കിങിൽ മാസങ്ങൾക്ക് മുൻപ് തന്നെ പാർക്കിങ് ഫീസ് ഇടാക്കുവാനുള്ള ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ബുധനാഴ്ച വരെ ഇൗടാക്കിയിരുന്നില്ല.എന്നാൽ ബുധനാഴ്ച ആ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട മുഴുവൻ വാഹനങ്ങൾക്കും 200 പിഴ വിധിക്കുകയുണ്ടായി. ഞായർ മുതൽ പരിശോധന കർശനമാക്കുമെന്ന് മവാഖിഫ് ഉദ്യോഗസ്ഥർ പറഞ്ഞു. No.(18)2009 പ്രകാരമാണ് നടപടി.
അൽെഎനിലെ നഗര പ്രദേശങ്ങളിൽ പാർക്കിങ് ഫീസ് അടക്കുന്നതിന് മവാഖിഫ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം മൊബൈലിൽ നിന്ന് മെസേജ് അയച്ച് ഫീസ് അടക്കുന്നതിനുള്ള സൗകര്യവുമുണ്ട്. എന്നാൽ കുവൈതാത്ത് ഏരിയയിൽ മൊബൈലിൽ നിന്ന് മെേസജ് അയച്ച് പാർക്കിങ് ഫീസ് നൽകുവാനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇൗ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അതാത് സ്ഥലങ്ങേളാടു ചേർന്ന ഇടത്ത് പാർക്കിങിന് അനുമതിയുണ്ടെങ്കിലും വില്ലകളിൽ താമസിക്കുന്ന ബാച്ചിലർമാരായ വാഹന ഉടമകൾക്ക് പുതിയ നിയന്ത്രണം പ്രയാസകരമായി മാറിയേക്കും. കച്ചയിൽ പാർക്കിങ് നിയന്ത്രണം വരുന്നതോടെ ഇവർക്ക് വാഹനമിടാൻ സ്ഥലം ലഭിക്കാത്ത അവസ്ഥയും സംജാതമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
