റൗണ്ട് എബൗട്ടുകളുടെ നഗരം സിഗ്നലുകൾക്ക് വഴി മാറുന്നു
text_fieldsഅൽെഎൻ: റൗണ്ട് എബൗട്ടുകളുടെ നഗരം എന്ന പേരിൽ കൂടി അറിയപ്പെടുന്ന അൽെഎനിലെ പ്രധാന റൗണ്ട് എബൗട്ടുകളെല്ലാം സിഗ്നലുകളാക്കി മാറ്റുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. പാലസ് റൗണ്ട് എബൗട്ട്, േഗാൾഡൻ ഒറിക്സ്, റൊട്ടാന, ഹിൽട്ടൻ, സായിദ് റൗണ്ട് എബൗട്ട് എന്നിവടങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. ഇതിൽ റൊട്ടാന, ഗോൾഡൻ ഒറിക്സ് റൗണ്ട് എബൗട്ടുകളിൽ ഗതാഗതം പൂർണമായി ഒഴിവാക്കിയും മറ്റുള്ളവയിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയുമാണ് പണികൾ നടക്കുന്നത്.
ഹിൽട്ടൻ റൗണ്ട്എബൗട്ട് മേൽപാലം നിലനിർത്തിക്കൊണ്ട് സിഗ്നൽ സംവിധാനത്തിലേക്ക് മാറ്റുന്ന പണികളും മുന്നേറുന്നു. മേൽപാലം പുനർനിർമാണം പൂർത്തായി കഴിഞ്ഞു. സിഗ്നൽ സ്ഥാപിക്കുന്ന ജോലിയാണിപ്പോൾ. ബവാദി മാൾ, സായിദ് മിലിട്ടറി ക്യാമ്പ്, മസ്യദ് എന്നിവിടങ്ങളിലേക്കുള്ള ഏക റോഡ് ഹിൽട്ടൻ റൗട്ട് എബൗട്ട് വഴിയാണ് കടന്നു പോകുന്നത്. ടൗൺ സെൻററിൽ നിന്ന് ജബൽ അഫീത്ത്, സനാഇയ, സ്കൂളുകൾ ഏറെയും നിലെകാള്ളുന്ന മനാസിർ, ഇത്തിസലാത്ത് ഒാഫിസ് എന്നിവിടങ്ങളിലേക്കുള്ള പാത കൂടി കടന്നു പോകുന്നത് ഇതുവഴിയാണ്.
സിഗ്നൽ അടുത്ത മാസങ്ങളിൽ യാഥാർഥ്യമാകുന്നതോടെ ഇതുവഴിയുള്ള യാത്ര ഏറെ സുഖകരമായിത്തീരും. ഇരുനൂറോളം റൗണ്ട് എബൗട്ടുകളുള്ള അൽെഎനിലെ തിരക്കേറിയ മുറബ്ബ, ക്ലോക് ടവർ, ഖലീഫ സ്ട്രീറ്റ്, മനാസിർ എന്നിവിടങ്ങളിൽ നേരത്തേ തന്നെ സിഗ്നലുകൾ ഒരുക്കിയിരുന്നു.
യു.എ.ഇയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയായിരുന്നു അൽെഎനിലെ ഒാരോ റൗണ്ട് എബൗട്ടുകളും. ഒാരോന്നിനും പ്രത്യേക നമ്പറുകളുണ്ടെങ്കിലും അവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപങ്ങളുടെ പേരിലാണ് ഇവെയല്ലാം അറിയപ്പെട്ടിരുന്നത്. ഫാൽക്കണും ദിവാനും ഗോൾഡൻ ഒറിക്സുമെല്ലാം അങ്ങിനെ ലഭിച്ച പേരുകളാണ്.
നഗരത്തിെൻറ മുഖച്ഛായയും അൽെഎനെക്കുറിച്ച് യാത്രക്കാർക്കുള്ള ഒാർമകളും മാറ്റിമറിച്ചാണ് സിഗ്നലുകളെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
