Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎൻ ബസുകളിലും...

അൽ​െഎൻ ബസുകളിലും ഹാഫിലാത്​ കാർഡുകൾ നിർബന്ധമാക്കി

text_fields
bookmark_border
അൽ​െഎൻ ബസുകളിലും ഹാഫിലാത്​ കാർഡുകൾ നിർബന്ധമാക്കി
cancel

അൽ​െഎൻ: അൽ​െഎനിലെ പൊതു ഗതാഗത ബസുകളിൽ മാർച്ച്​ അഞ്ച്​ മുതൽ പേപ്പർ ടിക്കറ്റുകൾ നിർത്തലാക്കി ഹാഫിലാത്​ കാർഡുകൾ നിർബന്ധമാക്കുമെന്ന്​ അബൂദബി ഗതാഗത വകുപ്പ്​ അറിയിച്ചു. അൽ​െഎൻ മേഖല ബസ്​ സർവീസുകൾക്കും ഇൻറർസിറ്റി സർവീസുകൾക്കും ഇത്​ ബാധകമാണ്​. ഇതു സംബന്ധിച്ച അറിയിപ്പ്​ അൽ​െഎനിൽ സർവീസ്​ നടത്തുന്ന ബസുകളിലും ബസ്​ സ്​റ്റേഷനുകളിലും അധികൃതർ പതിച്ചിട്ടുണ്ട്​. അൽ​െഎൻ, അബൂദബി ബസ്​ സ്​റ്റേഷനുകളിൽനിന്ന്​ ഹാഫിലാത്​ കാർഡുകൾ വാങ്ങാമെന്നും അറിയിപ്പിൽ പറയുന്നു. 

2017 ഡിസംബർ 17 മുതൽ തന്നെ അൽ​െഎനിലെ പൊതുഗതാഗത ബസുകളിൽ ഹാഫിലാത്​ കാർഡ്​ മുഖേനയുള്ള ഒാ​​േട്ടാമേറ്റഡ്​ പേയ്​മ​​െൻറ്​ സംവിധാനം നിലവിൽ വന്നിരുന്നെങ്കിലും പണം നൽകി പേപ്പർ ടിക്കറ്റെടുത്തും യാത്ര ചെയ്യാമായിരുന്നു. എന്നാൽ, മാർച്ച്​ അഞ്ച്​ മുതൽ പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കു​ന്നതോടെ ഹാഫിലാത്​ കാർഡുകൾ നിർബന്ധമാവും. 

2015 മേയ്​ 15നാണ്​ അബൂദബിയിൽ പൊതുഗതാഗത ബസുകളിൽ ഹാഫിലാത്​ കാർഡുകൾ അവതരിപ്പിച്ചത്​. തുടർന്ന്​ നാലര മാസം ഹാഫിലാത്​ കാർഡുകളും പേപ്പർ ടിക്കറ്റുകളും ഉപയോഗിച്ച്​ യാത്ര ചെയ്യാമായിരുന്നു. 2015 ഒക്​ടോബർ ഒന്ന്​ മുതൽ പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കി ഹാഫിലാത്​ കാർഡുകൾ നിർബന്ധമാക്കി.

അബൂദബി​യിലേതു പോലെ ബസ്​യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഗതാഗത വകുപ്പ്​ 2017 ഡിസംബർ 17ന്​ അൽ​െഎനിലും ഹാഫിലാത്​ കാർഡുകൾ അവതരിപ്പിച്ചത്​. ഇതി​​​െൻറ ഭാഗമായി അൽ​െഎനിൽ ഒമ്പത്​ ബാങ്ക്​ നോട്ട്​ റീലോഡഡ്​ മെഷീനുകളും രണ്ട്​ ടിക്കറ്റ്​ ഒാഫിസ്​ മെഷീനുകളും ടിക്കറ്റ്​ വെൻഡിങ്​ മെഷീനുകളും സ്​ഥാപിച്ചിരുന്നു. അൽ​െഎൻ അന്താരാഷ്​ട്ര വിമാനത്താവളം, അൽ​െഎൻ മാൾ, മുഖ്യ ബസ്​ സ്​റ്റേഷൻ, അൽ ജിമി മാൾ, തവാം ഹോസ്​പിറ്റൽ തുടങ്ങി അൽ​െഎൻ നഗരത്തി​​​െൻറ വിവിധ ഭാഗങ്ങളിലാണ്​ മെഷീനുകൾ സ്​ഥാപിച്ചത്​. മെഷീനുകളിൽ പണം നിക്ഷേപിച്ചും ക്രഡിറ്റ്​ കാർഡുകൾ ഉപയോഗിച്ചും ഹാഫിലാത്​ കാർഡുകൾ റീചാർജ്​ ചെയ്യാൻ സാധിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsalain
News Summary - alain-uae-gulf news
Next Story