Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ മ​ല​യാ​ളി...

അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം വോ​ളി​ബാ​ൾ ഇ​ന്ന്​

text_fields
bookmark_border
അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം വോ​ളി​ബാ​ൾ ഇ​ന്ന്​
cancel
camera_alt

അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

Listen to this Article

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷം മു​ത​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കും. ലു​ലു റോ​ളി​ങ്​ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റ്​ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 മു​ത​ൽ അ​ൽ​ഐ​ൻ ഖ​ത്താ​റ ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ആ​റ്​ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും ദേ​ശീ​യ​താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി എ​ട്ട്​ ടീ​മു​ക​ളു​ടെ ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ത്തു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വോ​ളി​ബാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​ക സ​മി​തി​ക്ക്​ രൂ​പം ന​ൽ​കി.ഭാ​ര​വാ​ഹി​ക​ൾ: ലു​ലു അ​ൽ​ഐ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ (ചെ​യ​ർ), റീ​ജ​ന​ൽ മാ​നേ​ജ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പി. (​വൈ. ചെ​യ​ർ), ലോ​ക കേ​ര​ള സ​ഭാ അം​ഗ​വും അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്റു​മാ​യ ഇ.​കെ. സ​ലാം (ജ​ന. ക​ൺ), ഫി​റോ​സ് ബാ​ബു, റ​സ്സ​ൽ മു​ഹ​മ്മ​ദ് സാ​ലി, വി​നോ​ദ്, ര​മേ​ഷ് കു​മാ​ർ, ഉ​മ്മ​ർ മം​ഗ​ല​ത്ത്, ന​വ്ഹാ​ൻ (അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolleyballAlain Malayalam Samajam
News Summary - Alain Malayalam Samajam Volleyball Today
Next Story