കൊടും വേനലിലും കൊയ്ത്തുത്സവ പൊലിമയിൽ അൽെഎൻ ഇന്ത്യൻ സ്കൂൾ
text_fieldsഅൽെഎൻ: ശാസ്ത്രീയ രീതിയിൽ നടത്തിയ കൃഷിയിൽനിന്നുള്ള വിളവുകൾ കടുത്ത വേനലിലും കെ ായ്തെടുക്കുകയാണ് അൽെഎൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും അധ്യാപകരും. പച്ചക്കറിക ളും കിഴങ്ങുകളും പഴങ്ങളും നിറഞ്ഞ സ്കൂൾ കൃഷിത്തോട്ടം ആരെയും ആകർഷിക്കുന്നതാണ്. കാ ബേജ്, ഉരുളക്കിഴങ്ങ്, റാഡിഷ്, സ്പിനാച്ച്, ലെറ്റ്യൂസ്, പച്ചമുളക് തുടങ്ങി വാഴയും മാവും വരെ തോട്ടത്തിൽ പച്ചപ്പ് പടർത്തി നിൽക്കുന്നു. പോളിഹൗസുകളിൽ ഹൈഡ്രോപോണിക്സ് സംവിധാനം ഉപയോഗിച്ച് ജൈവകൃഷിയാണ് നടത്തിയത്.
മൂന്ന് മാസം മുമ്പ് സ്കൂൾ ചെയർമാൻ ഡോ. ടി.കെ. മൊയ്തീെൻറ നേതൃത്വത്തിലാണ് വിദ്യാർഥികളും അധ്യാപകരും കൃഷി ആരംഭിച്ചത്. ഗ്രീൻ ലൈഫ് ഒാർഗാനിക് ഫാം സാരഥി സുനിൽ ഗുരുവായൂർ ആധുനിക സാേങ്കതികവിദ്യ കൃഷിയിടത്തിൽ പ്രയോഗിക്കാൻ മാർഗനിർദേശം നൽകി.
വിളവെടുപ്പ് ഉത്സവത്തിൽ സ്കൂൾ ചെയർമാൻ ഡോ. ടി.കെ. മൊയ്തീൻ, ഡയറക്ടർ ഡോ. മുഹമ്മദ് ഇക്ബാൽ, പ്രിൻസിപ്പൽ നീലം ഉപാധ്യായ്, വൈസ് പ്രിൻസിപ്പൽ മിനി നായർ, ഹെഡ്മാസ്റ്റർ വാസു, ഹെഡ്മിസ്ട്രസ് സലീന, വിദ്യാർഥികൾ, ജീവനക്കാർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
