Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎൻ ബുർജീൽ റോയൽ...

അൽ​െഎൻ ബുർജീൽ റോയൽ ഹോസ്​പിറ്റൽ ശൈഖ്​ തഹ്​നൂൻ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
അൽ​െഎൻ ബുർജീൽ റോയൽ ഹോസ്​പിറ്റൽ ശൈഖ്​ തഹ്​നൂൻ ഉദ്​ഘാടനം ചെയ്​തു
cancel

അബൂദബി: അൽ​െഎനിൽ ബുർജീൽ റോയൽ ഹോസ്​പിറ്റൽ അൽ​െഎൻ മേഖല പ്രതിനിധി ശൈഖ്​ തഹ്​നൂൻ ബിൻ മുഹമ്മദ്​ അൽ നഹ്​യാൻ ഉദ്​ഘാടനം ചെയ്​തു. അബൂദബി ഭരണാധികാരിയുടെ കിഴക്കൻ മേഖല പ്രതിനിധിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി ശൈഖ്​ ഹസ്സ  ബിൻ തഹ്​നൂൻ അൽ നഹ്​യാൻ, വി.പി.എസ്​ ​െഹൽത്ത്​ കെയർ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ഡോ. ശംഷീർ വയലിൽ തുടങ്ങിയവർ സന്നിഹതരായിരുന്നു. വി.പി.എസ്​ ഹെൽത്ത്​ കെയറി​​​െൻറ മുഖ്യ ആരോഗ്യ പരിചരണ സേവനകേന്ദ്രങ്ങളിലൊന്നായ ബുർജീൽ റോയൽ ഹോസ്​പിറ്റൽ അൽ​െഎനിന്​ സമർപ്പിക്കുന്നതിൽ വി.പി.എസ്​ ഹെൽത്ത്​ കെയറി​ന്​ വളരെയധികം അഭിമാനവും സന്തോഷവുമുള്ള വേളയാണ്​ ഇതെന്ന്​ ഡോ. ശംഷീർ വയലിൽ പറഞ്ഞു. തങ്ങളുടെ സേവനങ്ങൾ രാജ്യത്തെ വിവേകമുള്ള നേതൃത്വത്തി​​​​െൻറ നിർദേശങ്ങൾക്കും കാഴ്​ചപ്പാടുകൾക്കും യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സ്​ത്രീകളുടെ സ്വകാര്യതക്ക്​ ഉൗന്നൽ നൽകിക്കൊണ്ട്​ അൽ​െഎൻ മേഖലയിലെ എല്ലാ അംഗങ്ങൾക്കും ബുർജീൽ റോയൽ ഹോസ്​പിറ്റൽ സേവനം നൽകുമെന്ന്​ ബുർജീൽ ഗ്രൂപ്പ്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫിസർ ആമിർ ഫിർദൗസ്​ പറഞ്ഞു. സ്​ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിദഗ്​ധ വിഭാഗങ്ങൾ പൊതു സന്ദർശകരിൽനിന്ന്​ സമ്പൂർണമായി വേർതിരിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 100 കിടക്കകളു​ള്ള സ്​ഥാപനത്തിൽ 17 വിദഗ്​ധ ഡോക്​ടർമാരും 65 നഴ്​സുമാരും 36ലധികം അനുബന്ധ ജീവനക്കാരുമുണ്ട്​​. സ്​ത്രീരോഗികളുടെ സമ്പൂർണ സ്വകാര്യത ഉറപ്പുവരുത്തുന്നതിന്​ പരിശോധനാ സ്യൂട്ടുകൾ, പ്രസവശുശ്രൂഷ സ്യൂട്ടുകൾ, സിസേറിയൻ സ്യൂട്ടുകൾ, നവജാത ശിശുക്കളുടെ അടിയന്തര പരിചരണ യൂനിറ്റ്​ തുടങ്ങിയവ ഉൾപ്പെടെ സ്​ത്രീകൾക്ക്​ മാത്രമായുള്ള വിഭാഗങ്ങൾ ഹോസ്​പിറ്റലിൽ ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsalain burjeel royal hospital inaguration uae gulf news
News Summary - alain burjeel royal hospital inaguration uae gulf news
Next Story