Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ...

അ​ൽ​ഐ​ൻ പു​സ്ത​കോ​ത്സ​വം; പ്ര​ദ​ർ​ശ​ക​ർ​ക്ക്​ വാ​ട​ക ഒ​ഴി​വാ​ക്കി

text_fields
bookmark_border
അ​ൽ​ഐ​ൻ പു​സ്ത​കോ​ത്സ​വം; പ്ര​ദ​ർ​ശ​ക​ർ​ക്ക്​ വാ​ട​ക ഒ​ഴി​വാ​ക്കി
cancel

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ​യും വ​രാ​നി​രി​ക്കു​ന്ന അ​ൽ ദ​ഫ്‌​റ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ​യും പ്ര​ദ​ർ​ശ​ക​ർ​ക്ക്​ വാ​ട​ക​യും പ​ങ്കാ​ളി​ത്ത ഫീ​സും ഒ​ഴി​വാ​ക്കി​യ​താ​യി അ​ബൂ​ദ​ബി അ​റ​ബി​ക് ഭാ​ഷാ​കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​മാ​റാ​ത്തി, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​സാ​ധ​ക​രെ സ​ഹാ​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

ഗ​വേ​ഷ​ണ​ശ്ര​മ​ങ്ങ​ളെ​യും വി​ജ്ഞാ​ന വി​നി​മ​യ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നൊ​പ്പം, എ​ല്ലാ അ​ക്കാ​ദ​മി​ക്, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഫീ​സ് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ൽ​ഐ​ൻ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 14ാമ​ത്​ എ​ഡി​ഷ​ന്​ ഞാ​യ​റാ​ഴ്ച​യാ​ണ്​ തു​ട​ക്ക​മാ​യ​ത്. അ​ൽ​ഐ​ൻ മേ​ഖ​ല​യി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യ ​ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ന​ഹ്​​യാ​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള, ‘എ​ല്ലാ ക​ണ്ണു​ക​ളും അ​ൽ​ഐ​നി​ലേ​ക്ക്​’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ 60,000 പു​സ്ത​ക​ങ്ങ​ളും 150ലേ​റെ പ്ര​ദ​ർ​ശ​ക​രും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സം​സ്കാ​രം, ക​ല, സ​ർ​ഗാ​ത്മ​ക​ത എ​ന്നീ മേ​ഖ​ല​ക​ളി​ൽ 400ല​ധി​കം പ​രി​പാ​ടി​ക​ളും ഫെ​സ്റ്റി​വ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ൽ​ഐ​ൻ സ്‌​ക്വ​യ​ർ-​ഹ​സ്സ ബി​ൻ സാ​യി​ദ് സ്റ്റേ​ഡി​യ​മാ​ണ്​ ഫെ​സ്റ്റി​വ​ലി​ന്റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഖാ​സ​ർ അ​ൽ മു​വൈ​ജി, ബൈ​ത്ത് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ, സാ​യി​ദ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി, യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് യൂ​നി​വേ​ഴ്‌​സി​റ്റി, അ​ൽ ഖ​ത്താ​റ ആ​ർ​ട്‌​സ് സെ​ന്റ​ർ, അ​ൽ​ഐ​ൻ മാ​ൾ, ബ​റാ​റി മാ​ൾ, അ​ൽ ഫോ​ഹ്​ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ്​ മ​റ്റു വേ​ദി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book FestivalRentExhibitors
News Summary - Alain Book Festival; Rent is waived for the exhibitors
Next Story