അൽെഎൻ ബ്ലൂസ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ ഇന്ന്
text_fieldsഅൽെഎൻ: അൽെഎൻ ബ്ലൂസ്റ്റാർ യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് നടത്തുന്ന ഫാമിലി സ്പോർട്സ് ഫെസ്റ്റിവലിെൻറ ഇരുപതാമത് പതിപ്പ് വെള്ളിയാഴ്ച രാവിലെ 8.30ന് യു.എ.ഇ സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ അത്ലറ്റിക്സിലെ വേഗറാണി പി.വി. ചിത്ര ദീപശിഖ പ്രയാണം നയിക്കും. ശൈഖ് മുഹമ്മദ് മുസല്ലം മുഖ്യാതിഥിയായിരിക്കും.
42 ഇനങ്ങളിലായി 3000ത്തോളം പേർ പങ്കെടുക്കുമെന്ന് പ്രസിഡൻറ് ഉണ്ണീൻ പൊന്നേത്ത്, സെക്രട്ടറി റോബി വർഗീസ്, സ്പോർട്സ് സെക്രട്ടറി ഇക്ബാൽ അബ്ദുല്ല കോയ, ഹുസൈൻ മാസ്റ്റർ, സവിതാ നായക്, എന്നിവർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന വർണശബളമായ മാർച്ച്പാസ്റ്റിൽ അൽെഎനിലെ ഇന്ത്യൻ സ്കൂളുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ടീമുകളും സംഘടനകളും അണിനിരക്കും. രാത്രി ഒമ്പത് വരെ നീളുന്ന മേള വടംവലി മത്സരത്തോടെ സമാപിക്കും. വിജയികൾക്ക് ട്രോഫികളും മെഡലുകളും കാഷ് പ്രൈസും സമ്മാനിക്കും. ഫെസ്റ്റിവൽ വേദിയിൽ സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകും. ഫോൺ: 050 5735750, 050 6181596.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
