അൽ വത്ബ ഡേറ്റ് ഫെസ്റ്റിവൽ സമാപിച്ചു
text_fieldsഅൽ വത്ബ ഡേറ്റ് ഫെസ്റ്റിവൽ മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
അബൂദബി: യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മുഖ്യരക്ഷാധികാരത്തിൽ സംഘടിപ്പിച്ച അൽ വത്ബ ഡേറ്റ് ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ സമാപിച്ചു.
അബൂദബി ഹെറിറ്റേജ് അതോറിറ്റി അൽ വത്ബ പ്രദേശത്ത് ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ. രാജ്യമാകെയുള്ള ഈത്തപ്പഴ കർഷകർ, ഉൽപാദകർ, കലാകാരന്മാർ, ഫോട്ടോഗ്രാഫർമാർ, ഷെഫ്മാർ തുടങ്ങിയവരുടെ വലിയ പങ്കാളിത്തം ഫെസ്റ്റിവലിൽ രേഖപ്പെടുത്തി. ഈത്തപ്പഴ സൗന്ദര്യ മത്സരം, ഡേറ്റ് പാക്കേജിങ് മത്സരം, ലൈവ് പെയിന്റിങ്, ഫോട്ടോഗ്രാഫി, കുക്കിങ് മത്സരങ്ങൾ എന്നിവ അരങ്ങേറി. അതോറിറ്റിയിലെ ഫെസ്റ്റിവൽസ് ആൻഡ് ഇവന്റ്സ് സെക്ടറിലെ എക്സി. ഡയറക്ടർ ഉബൈദ് ഖൽഫാൻ അൽ മസ്റൂയി, ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഡയറക്ടർ ജനറൽ മുഹമ്മദ് സൈഫ് അൽ നുഐമി എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

