അൽ വസൽ ക്ലബ് താരങ്ങൾ ഡ്രൈവിങ് ലൈസൻസ് നേടി
text_fieldsഅൽ വസൽ ക്ലബ് അംഗങ്ങൾ എസ്.ഡി.ഐ പ്രതിനിധികൾക്കൊപ്പം
ഷാർജ: യു.എ.ഇയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ അൽ വസൽ ക്ലബിലെ താരങ്ങളും കോച്ചും ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ(എസ്.ഡി.ഐ) നിന്ന് ഡ്രൈവിങ് ലൈസൻസ് നേടി. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ക്ലബ് അംഗങ്ങൾക്ക് ലൈസൻസ് നൽകിയത്. എസ്.ഡി.ഐ ഓഫിസിൽ ഹൃദ്യമായ വരവേൽപ്പാണ് ക്ലബ് അംഗങ്ങൾക്ക് ഒരുക്കിയിരുന്നത്. ലോകത്ത് അറിയപ്പെടുന്ന ഫുട്ബാൾ ക്ലബ് അംഗങ്ങൾ എസ്.ഡി.ഐയുടെ പരിശീലന പട്ടികയിൽ ഉൾപ്പെടുത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗവൺമെന്റ് ആൻഡ് കോർപറേറ്റ് റിലേഷൻസ് ഓഫിസർ മിഷാൽ അൽ റൈസ് പറഞ്ഞു.
കായിക സമൂഹത്തിന് എസ്.ഡി.ഐയുടെ ആത്മവിശ്വാസമാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്. എല്ലാ ഉപഭോക്താക്കൾക്കും മികച്ച പരിശീലന അനുഭവം സമ്മാനിക്കാൻ ഇതു പ്രേരണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീം അംഗങ്ങളും എസ്.ഡി.ഐക്ക് നന്ദി അറിയിച്ചു. ഉയർന്ന ഗുണനിലവാരമുള്ള പരിശീലകരും സുരക്ഷിതവും സുഗമവുമായ പരിശീലന അന്തരീക്ഷവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്നതെന്ന് കളിക്കാർ പറഞ്ഞു. ഡ്രൈവിങ് ലൈസൻസ് കൈമാറുന്നതിന്റെ ഫോട്ടോകളും ക്ലബ് അംഗങ്ങൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

