അൽ തായെബ് ഫ്രഷ് മാർക്കറ്റിെൻറ പുതിയ സ്റ്റോർ അബൂദബിയിൽ തുറന്നു
text_fieldsലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലിക്ക് അൽ തായെബ് ഡയറക്ടർ റിയാദ് ജബ്ബാർ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നു
ദുബൈ: ലുലു ഗ്രൂപ്പിെൻറ ഡിവിഷനായ അൽ തായെബ് ഫ്രഷ് മാർക്കറ്റിെൻറ പുതിയ സ്റ്റോർ അബൂദബിയിലെ അൽ റീം ഐലൻഡിൽ തുറന്നു. മത്സ്യമാംസാദികളുടെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളായ അൽ തായെബിെൻറ പുതിയ സ്റ്റോർ ലീഫ് ടവറിലാണ് പ്രവർത്തിക്കുന്നത്.
കടൽ ഉൽപന്നങ്ങൾ, കോഴി, മറ്റ് മാംസങ്ങൾ എന്നിവയുടെ ഏറ്റവും ഫ്രഷായ ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്കെത്തിക്കുമെന്ന് അൽ തായെബ് ഡയറക്ടർ റിയാദ് ജബ്ബാർ പറഞ്ഞു. പാചകം ചെയ്യാൻ എളുപ്പമാകുന്ന രീതിയിലാണ് ഉൽപന്നങ്ങൾ ഒരുക്കിയിരിക്കുന്നതെന്നുമ അദ്ദേഹം പറഞ്ഞു.
1982 മുതൽ ജി.സി.സിയിൽ ഗുണനിലവാരമുള്ള മത്സ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥപനമാണ് അൽ തായെബ്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ എട്ട് സ്റ്റോറുകളുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾ ഇവിടെ എത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

