അൽ തയിബ് ഫ്രഷ് മാർക്കറ്റിന്റെ പുതിയ ശാഖ മുസഫയിൽ തുറന്നു
text_fieldsമുസഫ പത്തിൽ ആരംഭിച്ച അൽ തയിബ് ഫ്രഷ് മാർക്കറ്റിന്റെ ഉദ്ഘാടനശേഷം വിശിഷ്ടാതിഥികൾ മാർക്കറ്റ് സന്ദർശിക്കുന്നു
അബൂദബി: ലുലു ഗ്രൂപ്പിന് കീഴിലുള്ള അൽ തയിബ് ഫ്രഷ് മാർക്കറ്റിന്‍റ പുതിയ ശാഖ മുസഫ പത്തിൽ പ്രവർത്തനമാരംഭിച്ചു. മത്സ്യ, മാംസമടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണക്കാരായ അൽ തയിബിന്‍റ പുതിയ ശാഖ മുസഫ പത്തിൽ സനയ്യ ലുലു എക്സ്ചേഞ്ചിന് എതിർവശത്താണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിന്‍റ പല ഭാഗങ്ങളിൽനിന്നുള്ള ഏറ്റവും മികച്ച മാംസം, മത്സ്യം, കടൽവിഭവങ്ങൾ എന്നിവ കുറഞ്ഞ വിലയിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ശാഖയുടെ ഉദ്ഘാടനം അബൂദബി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരായ ഈദ് അൽ മസ്‌റോയ്, സുൽത്താൻ അൽ നുഐമി, ഈദ് അൽ സുവൈദി എന്നിവർ ചേർന്ന് നിർവഹിച്ചു.
ലുലു ഹൈപ്പർമാർക്കറ്റ് അബൂദബി, അൽ ദഫ്‌റ ഡയറക്ടർ ടി.പി. അബൂബക്കർ, ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ബയിങ് ഡയറക്ടർ മുജീബ് റഹ്‌മാൻ, അൽ തയിബ് ഡയറക്ടർ റിയാദ് ജബ്ബാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

