Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ഷംസ് മെഡിക്കൽ...

അൽ ഷംസ് മെഡിക്കൽ ഗ്രൂപ് വാർഷികം; രണ്ടായിരത്തോളം പേർക്ക് സൗജന്യ ചികിത്സാ സഹായം

text_fields
bookmark_border
അൽ ഷംസ് മെഡിക്കൽ ഗ്രൂപ് വാർഷികം; രണ്ടായിരത്തോളം പേർക്ക് സൗജന്യ ചികിത്സാ സഹായം
cancel
camera_alt

പേസ് ഗ്രൂപ്​ ചെയർമാൻ സൽമാൻ ഇബ്രാഹിം, ആസ്റ്റർ ഗ്രൂപ്​ ബിസപ്സ്​ ഡെവലപ്മെന്‍റ്​ ആൻഡ്​ കോർപറേറ്റ് റിലേഷൻസ് ജനറൽ മാനേജർ സിറാജുദ്ദീൻ മുസ്തഫ എന്നിവർ ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്​ഘാടനം ചെയ്യുന്നു

ഷാർജ: ഷാർജ അൽ ഷംസ് മെഡിക്കൽ ഗ്രൂപ്​ 23-ാം വാർഷികത്തോടനുബന്ധിച്ച്​ പേസ് ഗ്രൂപ്പുമായി സഹകരിച്ച്​ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുവൈല കൽബ റോഡിലുള്ള അൽ ഷംസ് മെഡിക്കൽ ആൻഡ് ഡയഗണോസ്റ്റിക് സെന്‍ററിലായിരുന്നു ക്യാമ്പ്​. വിറ്റാമിൻ ഡി, ക്രിയാറ്റിനിൻ, കൊളെസ്​ട്രോൾ അടക്കമുള്ള ലാബ് ടെസ്റ്റുകൾ, ന്യൂറോളജി, കാർഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോ എന്‍ററോളജി അടക്കമുള്ള അമ്പതോളം ഡോക്ടർമാരുടെ സേവനം എന്നിവ രണ്ടായിരത്തോളം പേർക്ക് സൗജന്യമായി ലഭ്യമാക്കി.

പേസ് ഗ്രൂപ്​ ചെയർമാൻ സൽമാൻ ഇബ്രാഹിം, ആസ്റ്റർ ഗ്രൂപ്​ ബിസപ്സ്​ ഡെവലപ്മെന്‍റ്​ ആൻഡ്​ കോർപറേറ്റ് റിലേഷൻസ് ജനറൽ മാനേജർ സിറാജുദ്ദീൻ മുസ്തഫ എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്​ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ പ്രസിഡന്‍റ്​ അഡ്വ. വൈ.എ. റഹീം , പേസ് ഗ്രൂപ്​ ഡയറക്ടർ അസീഫ് മുഹമ്മദ്, ജീവകാരുണ്യ പ്രവർത്തകൻ ഷാന്‍റി തോമസ് തുടങ്ങിയവർ പങ്കെടുത്തു. അൽ ഷംസ് മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.എ. ശംസുദ്ദീൻ, ഡയറക്ടർ പി.എ. മൊയ്‌തീൻകുട്ടി, ഷഹീൻ മൊയ്‌തീൻ, പൂജ ഉണ്ണി, അൽത്താഫ് ശംസുദ്ദീൻ, ഡോ. ഷിഹാസ് ഹമീദ്, അഷ്റഫ് തിയ്യാട്ടിൽ, ആസിഫ് ഗുല്ലു മുഹമ്മദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Al Shams Medical Group celebrates anniversary; provides free medical assistance to nearly 2,000 people
Next Story