Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍ ഐനില്‍ അത്യാധുനിക...

അല്‍ ഐനില്‍ അത്യാധുനിക സൗകര്യങ്ങളോടെ അല്‍ റീഫ് പാര്‍ക്ക് തുറന്നു

text_fields
bookmark_border
അല്‍ ഐനില്‍ അത്യാധുനിക സൗകര്യങ്ങളോടെ അല്‍ റീഫ് പാര്‍ക്ക് തുറന്നു
cancel
camera_alt

അബൂ അസീറ ബിന്‍ അല്‍ ഹാരിത് സ്ട്രീറ്റില്‍ അല്‍ ഐന്‍ നഗരസഭ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച അല്‍ റീഫ് പാര്‍ക്ക്

അല്‍ ഐന്‍: അല്‍ ഐന്‍ നഗരസഭയുടെ കീഴില്‍ അത്യാധുനിക കായിക-വിനോദ സൗകര്യങ്ങളോടെ നിര്‍മിച്ച അല്‍ റീഫ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. അല്‍ റീഫ് മേഖലയില്‍ അബൂ അസീറ ബിന്‍ അല്‍ ഹാരിത് സ്ട്രീറ്റില്‍ 1,19,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഈ വന്‍കിട പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ സ്‌പോര്‍ട്‌സ്, വിനോദ സൗകര്യങ്ങള്‍ സമന്വയിപ്പിച്ചാണ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അല്‍ ഐന്‍ നഗരസഭ പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ ഡയറക്ടര്‍ സ്വാലിഹ് അല്‍ അരിയാനി അറിയിച്ചു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഫുട്‌ബോള്‍ പിച്ച്, വോളിബാള്‍ കോര്‍ട്ട്, രണ്ട് മള്‍ട്ടി പര്‍പ്പസ് കോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ നാല് പ്രധാന കായിക കോര്‍ട്ടുകള്‍ പാര്‍ക്കിലുണ്ട്. കൂടാതെ, കുട്ടികള്‍ക്കായി രണ്ട് കളിസ്ഥലങ്ങളും ഏഴ് ഫിറ്റ്‌നസ് സോണുകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൈക്ലിങ്​ ട്രാക്കുകളും 1.4 കിലോമീറ്റര്‍ നീളമുള്ള വാക്കിങ്​ ട്രാക്കും പാര്‍ക്കിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്.

കമ്യൂണിറ്റി പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുയോജ്യമായ തിയേറ്റര്‍, തണല്‍ വിരിച്ച ഇരിപ്പിടങ്ങള്‍, റിസപ്ഷന്‍ സെന്‍റര്‍, കഫേ, പ്രാർഥനാ മുറികള്‍, ശൗചാലയങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് ഒത്തുചേരാനും സാമൂഹിക ഇടപെടലുകള്‍ നടത്താനും അനുയോജ്യമായ സുരക്ഷിതവും മനോഹരവുമായ അന്തരീക്ഷമാണ് അല്‍ റീഫ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നതെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Al Reef Park opens in Al Ain with state-of-the-art facilities
Next Story