ഉപഭോക്തൃ സേവനത്തിൽ പൂർണ സംതൃപ്തി കൈവരിച്ച് അല്‍റംസ് പൊലീസ് സ്റ്റേഷന്
text_fieldsറാസല്‍ഖൈമ: റാക് അല്‍റംസ് പൊലീസ് സ്റ്റേഷന് ഉപഭോക്തൃ സേവനത്തില്‍ കഴിഞ്ഞവര്‍ഷം 100 ശതമാനം സംതൃപ്ത നേട്ടം കൈവരിച്ചതായി പൊലീസ് സ്റ്റേഷന് മേധാവി റാക് അല്‍ റംസ് പൊലീസ് സ്റ്റേഷന് മേധാവി കേണല്‍ അഹമ്മദ് സാലിം അല്‍ മസൂദ് അല്‍ശഹി പറഞ്ഞു.
ലഭിച്ച പരാതികളിലും അന്വേഷണങ്ങളിലും സമ്പൂര്‍ണ പരിഹാരങ്ങള്‍ ലഭ്യമാക്കിയതിലൂടെ 99 ശതമാനം ഉപഭോക്തൃ സന്തോഷമാണ് രേഖപ്പെടുത്തിയത്. ടെലിഫോണ്‍ വഴി ലഭിച്ച പരാതികളില്‍ 100 ശതമാനവും കൈകാര്യം ചെയ്തു. വിവിധ വിഷയങ്ങളില്‍ കമ്യൂണിറ്റികള്‍ക്കിടയില്‍ 79 കാമ്പയിനുകള്‍ നടത്തി. ഇതില്‍ 5210 പേര് ഗുണഭോക്താക്കളായി. ഓട്ടോമേഷന്‍ പ്രവര്‍ത്തനം സമ്പൂര്‍ണമായി നടപ്പാക്കി. അഞ്ച് ഭാഷകളില്‍ ബ്രെയിന്‍ ലിപിയോട് കൂടിയുള്ള പ്രവര്‍ത്തന മാര്‍ഗനിർദേശം അവതരിപ്പിച്ചു. സേവന കൗണ്ടറുകളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ഒമ്പത് വികസന പദ്ധതികള്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയതായും അഹമ്മദ് സാലിം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

