Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്‍ റംസ് കണ്ടല്‍വനത്തില്‍ മായുന്ന സൂര്യന്‍; മനസ്സില്‍ പതിയുന്ന അസ്തമയച്ചായം

text_fields
bookmark_border
അല്‍ റംസ് കണ്ടല്‍വനത്തില്‍ മായുന്ന സൂര്യന്‍; മനസ്സില്‍ പതിയുന്ന അസ്തമയച്ചായം
cancel
camera_alt

റാസല്‍ഖൈമ അല്‍ റംസ് കണ്ടല്‍വനത്തില്‍ നിന്നുള്ള സൂര്യാസ്തമയകാഴ്ച

റാസല്‍ഖൈമ: അതുല്യമായ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട റാസല്‍ഖൈമയില്‍ മലനിരകളില്‍ നിന്നും കടല്‍ത്തീരങ്ങളില്‍ നിന്നുമുള്ള സൂര്യാസ്തമയക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നത് ഹൃദ്യമായ അനുഭവമാണ്. എന്നാല്‍, അതില്‍ നിന്നെല്ലാം വേറിട്ട സായാഹ്നാനുഭവമാണ് റാസല്‍ഖൈമയിലെ അല്‍ റംസ് കണ്ടല്‍വന മേഖല സമ്മാനിക്കുന്നത്.

നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന അല്‍റംസ് കോര്‍ണീഷിന്‍റെ വടക്കേ അറ്റത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നഗരത്തിരക്കുകളില്‍ നിന്ന് അകന്ന് ശാന്തമായ അന്തരീക്ഷത്തില്‍ അല്‍പസമയം ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുയോജ്യമായ ഇടമാണ്. അധികമാരും എത്തിപ്പെടാത്തതിനാല്‍ തന്നെ പ്രകൃതിയോട് കൂടുതല്‍ അടുത്തു നില്‍ക്കാനും അതിന്‍റെ നിശ്ശബ്ദത ആസ്വദിക്കാനും ഇവിടെ അവസരം ലഭിക്കുന്നു.

ചക്രവാളത്തിലേക്ക് സൂര്യന്‍ പതുക്കെ താഴ്ന്നിറങ്ങുമ്പോള്‍ ആകാശത്ത് ഓറഞ്ചും പിങ്കും പര്‍പ്പിളും കലര്‍ന്ന വര്‍ണവിസ്മയം വിരിയും. ആ കാഴ്ചയില്‍ കണ്ണുടക്കുന്നവര്‍ക്ക് ഒരു നിമിഷം പോലും അവിടെനിന്ന് മാറിനില്‍ക്കാന്‍ തോന്നില്ല. ശാന്തമായ ജലാശയത്തിലേക്ക് പതിക്കുന്ന സൂര്യന്‍റെ സ്വര്‍ണവർണവും അതിന്‍ന്‍റെ മനോഹരമായ പ്രതിഫലനവും ചേര്‍ന്ന് അല്‍റംസ് മാന്‍ഗ്രൂവ് ബീച്ചിനെ ഒരു പ്രകൃതിചിത്രം പോലെയാക്കുന്നു.

ആകാശത്തെ നിറങ്ങള്‍ പതുക്കെ വെള്ളത്തിലേക്ക് പടരുമ്പോള്‍ നേര്‍ത്ത തിരമാലകളുടെ ചലനത്തില്‍ സൂര്യന്‍റെ പ്രതിബിംബവും മങ്ങിത്തുടങ്ങും. ദിവസത്തിന്‍റെ അവസാന നിമിഷങ്ങളെ ഇത്രയും മനോഹരമായി പകര്‍ത്തുന്ന മറ്റൊരു കാഴ്ചയുണ്ടാകുമോ എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളാണത്. ഇവിടെയത്തെുന്നവര്‍, ഇരിപ്പിടം ഉള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങള്‍ സ്വയം കരുതേണ്ടതുണ്ട്. വെളിച്ചം മാഞ്ഞുപോയ ശേഷവും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്ന കാഴ്ചകളുടെ കൂട്ടത്തില്‍ അല്‍റംസ് മാന്‍ഗ്രൂവ് ബീച്ചിലെ അസ്തമയച്ചായവും ഉണ്ടാകുമെന്നത് തീര്‍ച്ച.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Rams Mangroves: A Mesmerizing Sunset
Next Story