അൽ റഹ്ബ ഹോസ്പിറ്റലിൽ ദീർഘകാല രോഗികൾക്കായി പുതിയ യൂനിറ്റ്
text_fieldsഅബൂദബി: ആരോഗ്യ സേവന കമ്പനിയായ സേഹയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്തെ അൽ റഹ്ബ ഹോസ്പി റ്റലിൽ ദീർഘകാല രോഗികൾക്കുള്ള പ്രത്യേക യൂനിറ്റ് തുറന്നു. ദീർഘകാലമായി രോഗം ബാധിച ്ചവരെ പരിചരിക്കുന്ന വാർഡുകളിൽ സാധാരണഗതിയിൽ അനുഭവപ്പെടുന്ന തിക്കും തിരക്കും കുറക്കുന്നതിന് വേണ്ടിയാണിതെന്ന് യൂനിറ്റ് ഉദ്ഘാടന ശേഷം അൽ റഹ്ബ ഹോസ്പിറ്റൽ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് സാെലം അൽ ഹംലി അറിയിച്ചു. രോഗികളുടെ തിക്കും തിരക്കും ആരോഗ്യ പരിചരണ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുന്നതിന് ഇതോടെ പരിഹാരമായതായും അദ്ദേഹം പറഞ്ഞു.
തീവ്ര പരിചരണ യൂനിറ്റിലെ കൺസൾട്ടൻറുകൾ, പരിചയസമ്പന്നരായ നഴ്സുമാർ, കോഒാഡിനേറ്റർമാർ, ഫിസിയോതെറപ്പിസ്റ്റുകൾ, പുനരധിവാസ തെറപ്പിസ്റ്റുകൾ എന്നിവരുൾപ്പെടെ വിദഗ്ധ ജീവനക്കാരും ആരോഗ്യ പരിചരണ നിലവാരം വിലയിരുത്തൽ, ആസൂത്രണം തുടങ്ങിയവക്കുള്ള സൗകര്യങ്ങളും ആശുപത്രിയിലുണ്ടാവും. ക്ലിനിക്കൽ തെറപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, ബെഡ് മാനേജർമാർ, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവരടങ്ങുന്നതാണ് പുതിയ യൂനിറ്റിലെ ആരോഗ്യ സംരക്ഷണ ടീം.രോഗികളുടെ ആരോഗ്യവും സാമൂഹികവുമായ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി ഉചിതമായ ചികിത്സസൗകര്യം തെരഞ്ഞെടുക്കുന്നതിന് കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും ഈ യൂനിറ്റിലൂടെ കഴിയും. രോഗികൾക്ക് മികച്ച ഗുണനിലവാരത്തോടെയുള്ള ചികിത്സയും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്ന് ആക്ടിങ് മെഡിക്കൽ ഡയറക്ടർ ഡോ. ഹൈഫ അൽ നഹ്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
