Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികൾക്കായുള്ള...

കുട്ടികൾക്കായുള്ള റോബോട്ടിക് ശസ്ത്രക്രിയയിൽ നേട്ടവുമായി അൽ ഖാസിമി ഹോസ്പിറ്റൽ

text_fields
bookmark_border
കുട്ടികൾക്കായുള്ള റോബോട്ടിക് ശസ്ത്രക്രിയയിൽ നേട്ടവുമായി അൽ ഖാസിമി ഹോസ്പിറ്റൽ
cancel

ഷാർജ: യു.എ.ഇയിൽ ആദ്യമായി കുട്ടികളിൽ റോബോട്ടിക് ശസ്ത്രക്രിയകളുടെ പരമ്പര വിജയകരമായി പൂർത്തിയാക്കി എമിറേറ്റ്സ് ഹെൽത്ത് സർവീസസിന് കീഴിലുള്ള അൽ ഖാസിമി വുമൺസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ. കുട്ടികളുടെ ആരോഗ്യ പരിരക്ഷയിലും അത്യാധുനിക ശസ്ത്രക്രിയ നവീകരണത്തിലും മികവുറ്റ നാഴികക്കല്ലാണ് ഈ നേട്ടത്തിലൂടെ കൈവരിച്ചത്.

‘ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ മുന്നേറ്റത്തിൽ ഈ നേട്ടം പ്രധാന ചുവടുവെപ്പാണ്​. നൂതനാശയങ്ങൾ, ക്ലിനിക്കൽ മികവ്, രോഗീകേന്ദ്രീകൃത പരിചരണം എന്നിവയോടുള്ള എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്‍റെ പ്രതിജ്ഞാബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്​. സങ്കീർണമായ ശസ്ത്രക്രിയകൾ അതീവ കൃത്യതയോടെയും നിയന്ത്രണത്തോടെയും ചെയ്യാൻ വികസിത റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യകളുടെ വരവ് മെഡിക്കൽ ടീമുകളെ പ്രാപ്തരാക്കി’ - അൽ ഖാസിമി വുമൺസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സഫിയ അൽ ഖാജ പറഞ്ഞു.

പീഡിയാട്രിക് സേവനങ്ങളിലേക്ക് റോബോട്ടിക് ശസ്ത്രക്രിയ അവതരിപ്പിക്കുന്നത് നൂതനാശയങ്ങൾ ലഭ്യമാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് കൺസൾട്ടന്‍റ്​ പീഡിയാട്രിക് സർജനും മെഡിക്കൽ അഫയേഴ്സ് ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഖാലിദ് ഖൽഫാൻ പറഞ്ഞു. ഈ സാങ്കേതികവിദ്യ കൂടുതൽ സുരക്ഷിതവും ശരീരത്തിൽ കുറഞ്ഞ മുറിവുകൾ മാത്രമുണ്ടാക്കുന്നതുമാണ്​. ശസ്ത്രക്രിയകളുടെ ഫലം ഇവ മെച്ചപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കൺസൾട്ടന്‍റ്​ പീഡിയാട്രിക് സർജൻ ഡോ. മുഹമ്മദ് ഹസന്‍റെ നേതൃത്വത്തിൽ അനസ്തെറ്റിസ്റ്റുകൾ, പീഡിയാട്രിക് സർജിക്കൽ നഴ്സുമാർ, സപ്പോർട്ട് സർവീസ് ജീവനക്കാർ എന്നിവരടങ്ങുന്ന ഒരു മൾട്ടിഡിസിപ്ലിനറി ടീമിന്‍റെ സഹകരണത്തോടെയാണ് ഈ ശസ്ത്രക്രിയകൾ നടത്തിയത്. രോഗികൾക്ക് ഏറ്റവും മികച്ച ഫലം നൽകുന്നതിനായാണ്​ ഏകോപിതരീതി സ്വീകരിക്കുന്നത്.

മനുഷ്യന്‍റെ കൈകളുടെ ചലനങ്ങളെ അതേപടി അനുകരിക്കുന്ന അതീവ കൃത്യതയുള്ള ഉപകരണങ്ങളും ത്രീ-ഡൈമൻഷണൽ വിഷ്വലൈസേഷൻ സംവിധാനങ്ങളും ഉപയോഗിച്ച്, അസാധാരണ കൃത്യതയോടെ പ്രവർത്തിക്കാൻ റോബോട്ടിക് ശസ്ത്രക്രിയ സർജന്മാരെ പ്രാപ്തരാക്കുന്നുവെന്ന് ഡോ. ഹസൻ പറഞ്ഞു. ശരീരത്തിലെ ചെറുതും സങ്കീർണവുമായ ഭാഗങ്ങളിൽ പോലും ഈ ശസ്ത്രക്രിയ സാധ്യമാകും. സങ്കീർണമായ ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ, പീഡിയാട്രിക് യൂറോളജി ശസ്ത്രക്രിയകളാണ് ആദ്യ പരമ്പരയിൽ ഉൾപ്പെടുത്തിയത്. എല്ലാ ഓപറേഷനുകളും വിജയകരമായി പൂർത്തിയാവുകയും രോഗികൾ വേഗം സുഖം പ്രാപിക്കുകയും ചെയ്തു.

ഉയർന്ന തലത്തിലുള്ള കൃത്യതയും വൈദഗ്ധ്യവും ആവശ്യമായ ശസ്ത്രക്രിയകൾക്കായി ആഗോളതലത്തിൽ റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയകൾ വ്യാപകമായി സ്വീകരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Al Qasimi Hospital achieves breakthrough in robotic surgery for children
Next Story