ഇ–കോമേഴ്സ് ആപ്പുമായി അൽ മുദബിർ
text_fieldsഅൽ മുദബിർ സ്റ്റോറിെൻറ ഇ- കോമേഴ്സ് ആപ് ദുബൈയിൽ ശൈഖ് ഖാലിദ് മുഹമ്മദ് സാലിം മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ചെറുകിട സംരംഭകർക്ക് പുതിയ വാണിജ്യസാധ്യതകൾ തുറക്കാൻ ലക്ഷ്യമിട്ട് അൽ മുദബിർ സ്റ്റോറിെൻറ ഇ-കോമേഴ്സ് ആപ് തുടങ്ങി. ദുബൈയിൽ നടന്ന ചടങ്ങിൽ ശൈഖ് ഖാലിദ് മുഹമ്മദ് സാലിം മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അൽ മുദബിർ സൂപ്പർമാർക്കറ്റിെൻറ ആദ്യശാഖ കരാമയിൽ പ്രവർത്തനം ആരംഭിച്ചു.
മഹാമാരിയുടെ പിടിയിലകപ്പെട്ട ചെറുകിട സംരംഭകർക്ക് കൈത്താങ്ങാകാൻ ലക്ഷ്യമിട്ടാണ് പുതിയ സേവനം തുടങ്ങുന്നതെന്ന് അൽ മുദബിർ ഗ്രൂപ് ചെയർമാൻ മുഹമ്മദ് മോപൊയിൽ പറഞ്ഞു. ചെറുകിട സംരംഭകരെ ഉയർത്തുകയാണ് ലക്ഷ്യം. അൽ മുദബിർ ആപ്പിലൂടെ അവരുടെ ഉൽപന്നങ്ങൾ കൂടുതൽ മേഖലകളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിയും. മറ്റ് ഓൺലൈൻ ആപ്ലിക്കേഷനുകളിൽനിന്ന് വിഭിന്നമായി കമീഷൻ തുക ഈടാക്കാതെയാണ് സംരംഭകർക്ക് ആപ് ഉപയോഗിക്കാൻ അവസരം നൽകുന്നത്.
ആദ്യ ഒരുവർഷം കമീഷൻ നൽകാതെ ആപ് ഉപയോഗിക്കാൻ കഴിയും. ഇതുവഴി അവരുടെ ഉൽപന്നങ്ങൾ വിവിധ മേഖകളിൽ എത്തും. ദുരിതം അനുഭവിക്കുന്ന ചെറുകിടക്കാരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയിൽനിന്നാണ് ആശയം ഉടലെടുത്തത്. 24 മണിക്കൂറും സേവനം ലഭിക്കും. ഭാവിയിൽ ഇ–കോമേഴ്സ് മേഖലയിൽ നിർണായക ശക്തിയാകുമെന്നും 60ഓളം സൂപ്പർ മാർക്കറ്റുകൾ യു.എ.ഇയിൽ വൈകാതെ യാഥാർഥ്യമാകുമെന്നും മുഹമ്മദ് മേപ്പൊയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

