Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ മസാർ അൽ ഷാമിൽ...

അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് മികച്ച വളർച്ച

text_fields
bookmark_border
Education
cancel
camera_alt

പ്രതീകാത്മക ചിത്രം

ദുബൈ: പ്രമുഖ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷൻ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. വൻ മുന്നേറ്റമുണ്ടാക്കി കഴിഞ്ഞ ഡിസംബറിൽ സൗദി ഓഹരി വിപണിയിൽ പ്രവേശിച്ച കമ്പനി ഗൾഫിലെ വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന ശക്തമായ വളർച്ചയുടെ സൂചനയാണ് ആദ്യ മൂന്ന് മാസത്തെ കണക്കുകൾ. യു.എ.ഇയിലെയും സൗദി അറേബ്യയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം 22 ശതമാനം വർധനവോടെ 187.7 ദശലക്ഷം സൗദി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 153.8 ദശലക്ഷം സൗദി റിയാലായിരുന്നു.

പലിശക്കും നികുതിക്കും മുമ്പുള്ള ലാഭം 30 ശതമാനം വർധിച്ച് 87.1 ദശലക്ഷം സൗദി റിയാലിലെത്തി. അറ്റാദായത്തിൽ 29 ശതമാനം വളർച്ചയോടെ 63 ദശലക്ഷം സൗദി റിയാൽ നേടാനും കമ്പനിക്കായി. ജി.സി.സി മേഖലയിലെ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ രംഗത്തെ മുൻനിരക്കാരായ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെയും ഗുണഭോക്താക്കളുടെയും എണ്ണത്തിൽ 21 ശതമാനം വർധനവുണ്ടായി. നിലവിൽ 28,600 പേരാണ് കമ്പനിയുടെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.

ദീർഘകാല വളർച്ചാ തന്ത്രങ്ങളുടെ കൃത്യമായ നടപ്പിലാക്കലാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. കമ്പനിയുടെ കീഴിലുള്ള വിവിധ വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗദി അറേബ്യയിലെ ഹ്യൂമൻ ഡെവലപ്‌മെന്‍റ്​ കമ്പനിയുടെ വരുമാനം 20 ശതമാനം വർധിച്ച് 83.7 ദശലക്ഷം സൗദി റിയാലായി. ദുബൈ മിഡിൽസെക്‌സ് യൂനിവേഴ്സിറ്റിയുടെ വരുമാനത്തിൽ 23 ശതമാനമാണ്​ വർധന. അബൂദബി ആസ്ഥാനമായുള്ള നിമ ഹോൾഡിങ്ങിന്‍റെ വരുമാനം 36 ശതമാനം വളർച്ചയോടെ 196.8 ദശലക്ഷം സൗദി റിയാലിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsgrowtheducation sectorUAE
News Summary - Al Mazar Al Shamil Education achieves excellent growth
Next Story