Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര സ​ഹി​ഷ്ണു​താ ക​ണ്‍വെ​ന്‍ഷ​നു​മാ​യി അ​ല്‍ മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ര്‍

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര സ​ഹി​ഷ്ണു​താ  ക​ണ്‍വെ​ന്‍ഷ​നു​മാ​യി  അ​ല്‍ മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ര്‍
cancel
camera_alt????????????????? ???????????? ????????????????????????????? ??????????????????? ????????????? ?????????????? ?????????? ?????????????? ?????????? ?????????????????????

ദു​ബൈ: അ​ല്‍മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ര്‍ അ​ന്താ​രാ​ഷ്​​ട്ര സ​ഹി​ഷ്ണു​താ ക​ണ്‍വെ​ന്‍ഷ​ൻ സം​ഘ​ടി​പ്പ ി​ക്കു​ന്നു. സെ​ൻ​റ​ർ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ശൈ​ഖ ഹി​ന്ദ് ബി​ന്‍ത് മ​ക്തൂം ബി​ന്‍ ജു​മു​അ ആ​ല്‍ മ​ക്തൂ​മി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍വെ​ന്‍ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക സ​മാ​ധാ​ന​ത്തി​െ​ൻ​റ ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ പ്ര​ചാ​ര​ക​രും സം​ര​ഭ​ക​രു​മാ​കു​ക, സ​ഹി​ഷ്ണു​ത​യു​ടെ പ്ര​വാ​ച​ക പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്നു ന​ല്‍കു​ക, ഏ​തെ​ങ്കി​ലും ആ​ശ​യ​ങ്ങ​ളോ​ടു​ള്ള ഭ്രാ​ന്ത​മാ​യ ആ​വേ​ശ​ത്തി​ലോ വ്ര​വാ​ദ​സ​മീ​പ​ന​ങ്ങ​ളി​ലോ യു​വ​സ​മൂ​ഹം പെ​ട്ടു​പോ​കു​ന്ന​തി​നെ​തി​രെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക, സ​ഹി​ഷ്ണു​ത, അ​നു​ക​മ്പ, ആ​ദ​ര​വ്, സ്‌​നേ​ഹം, സൗ​മ്യ​ത തു​ട​ങ്ങി​യ​വ ജീ​വി​ത​ത്തി​ല്‍ പു​ല​ര്‍ത്തേ​ണ്ട​തി​െ​ൻ​റ ആ​വ​ശ്യം പൊ​തു സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക, സ​ഹി​ഷ്ണു​ത​യു​ള്ള പൊ​തു​സ​മൂ​ഹ​ത്തെ വാ​ര്‍ത്തെ​ടു​ക്കു​ന്ന​തി​ല്‍ ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​ന്മാ​ർ ദൗ​ത്യ നി​ര്‍വ​ഹ​ണം ന​ട​ത്തു​ക എ​ന്നി​ങ്ങ​നെ അ​ഞ്ചു പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ​യൂ​ന്നി​യാ​ണ്​ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

അ​ടു​ത്ത​മാ​സം മൂ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ തീ​യ​തി​ക​ളി​ൽ ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ് സെ​ൻ​റ​റി​ലാ​ണ്​ ക​ൺ​വെ​ൻ​ഷ​ൻ. ഭ​ര​ണ രം​ഗ​ത്തെ​യും രാ​ജ​കു​ടും​ബ​ങ്ങ​ളി​ലെ​യും വി​ശി​ഷ്​​ട വ്യ​ക്തി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്‍വെ​ന്‍ഷ​നി​ല്‍ പ്ര​മു​ഖ​രാ​യ ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​രും പ്ര​ഭാ​ഷ​ക​രും സ​ഹി​ഷു​ത​യെ കു​റി​ച്ചു​ള്ള അ​വ​രു​ടെ അ​റി​വു​ക​ള്‍ പൊ​തു​സ​മൂ​ഹ​വു​മാ​യി പ​ങ്കു​വെ​ക്കും. അ​ല്‍മ നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ര്‍ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ന്‍ ബി​ന്‍ മു​ഹ​യു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ അ​ല്‍ മു​ഹൈ​ലി (ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ്), എ.​പി. അ​ബ്​​ദു​സ​മ​ദ്, വി.​കെ. സ​ക​രി​യ്യ, അ​ഹ്മ​ദ് ഹാ​മി​ദ് (ഹൈ​ദ​രാ​ബാ​ദ്), മു​ഹ​മ്മ​ദ​ലി പാ​റ​ക്കാ​ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsal manar
News Summary - al manar-uae-gulf news
Next Story